News

അനധികൃതമായി പമ്പയാറ്റിൽ നിന്നും മണൽ കടത്താൻ ശ്രമിച്ച കേസിൽ 2 ടിപ്പറുകൾ അടക്കം 4 പേർ അറസ്റ്റിലായി

പമ്പ മൂലക്കയം കിഴക്കേകടവിൽ നിന്ന് അനധികൃതമായി ആറ്റുമണൽ കടത്താൻ ശ്രമിച്ച നാലുപേരെ പിടികൂടി, 2 ലോഡ് ആറ്റുമണൻ പോലീസ് പിടിച്ചെടുത്തു. രണ്ടു
ടിപ്പറുകളും കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ അഞ്ചരയോടെ പമ്പാനദിയിൽ നിന്നും അനികൃതമായി ആറ്റുമണൽ വാരി കടത്താനുള്ള ശ്രമമാണ് പമ്പ പോലീസ് ഇടപെട്ട് തടഞ്ഞത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്നാണ് നടപടി. ആറ്റുമണലുമായാണ്‌ ലോറികൾ പിടിച്ചെടുത്തത്, തുടർന്ന് സ്റ്റേഷനിലെത്തിച്ച് നടപടികൾക്ക് ശേഷം ജിയോളജിക്കൽ വകുപ്പിന് വിട്ടുകൊടുത്തു. മണൽ കടത്താൻ ശ്രമിച്ച നാലു പേരെ അറസ്റ്റ് ചെയ്തു സ്റ്റേഷൻ എത്തിച്ച് ജാമ്യത്തിൽ വിട്ടയിച്ചു. റാന്നി ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിലും, പമ്പ എസ് എച്ച് ഓ സി കെ മനോജിന്റെ നേതൃത്വത്തിലുമുള്ള സംഘമാണ് റെയ്‌ഡ്‌ നടത്തിയത്.എരുമേലി തുലാപ്പള്ളി ഈട്ടിക്കൽ വീട്ടിൽ സന്ദീപ് സുധാകരൻ(:33), എരുമേലി തുലാപ്പള്ളി പാറക്കൽ ഗിരീഷ് കുമാർ (45), എരുമേലി കണമല വർക്കിൽ അരിപ്പറമ്പിൽ വീട്ടിൽ ബിജു ജോർജ് (50), കൊല്ലമുള
ഐത്തലപടി ചരിവ് കാലയിൽ വീട്ടിൽ
അഷറഫ് (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞഒരുമാസം മുമ്പും ഈ ഭാഗത്തുനിന്നും പമ്പ പോലീസ് മണൽ കടത്ത് പിടികൂടിയിരുന്നു.പമ്പ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്ററോളം അകലെയുള്ള ഇവിടെനിന്നും പോലീസ് വളരെ ശ്രമകരമായാണ് മണൽ കടത്ത് പിടിച്ചിരുന്നത്. വന്നതിനുള്ളിൽ രാത്രി ഒളിച്ചിരുന്ന് സാഹസികമായാണ്‌ രഹസ്യവിവരത്തിന്റെയും പരാതിയുടെയും അടിസ്ഥാനത്തിൽ അനധികൃത മണൽ കടത്തുവാഹനങ്ങൾ പിടികൂടുന്നത്. രാത്രി കാലപരിശോധന പമ്പ പോലീസ് കർശനമാക്കിയിരുന്നതിനെ തുടർന്ന് ഇത് തടയാൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്.മൂന്ന് മാസത്തിനുള്ളിൽ 4 ടിപ്പറുകൾ പിടികൂടുകയും, മണൽ വാരുന്ന പത്തോളം ആളുകൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തുടർന്നും ശക്തമായ പരിശോധന നടത്തും. പരിശോധന നടത്തിയ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐമാരായ കെ വി സജി, ബിജുമോൻ, എസ് സി പി ഒമാരായ സൂരജ് ആർ കുറുപ്പ്, ബിനുലാൽ എന്നിവരാണ് ഉണ്ടായിരുന്നത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page