News

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണക്ലാസുകൾ നടത്തി.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണക്ലാസുകൾ നടത്തി. ഈമാസം മൂന്നിന് ആരംഭിച്ച പരിപാടി 17 വരെ നീണ്ടുനിൽക്കും. ലഹരി അടിമത്തത്തിനെതിരെയും, പോക്സോ നിയമം സംബന്ധിച്ചും, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള സ്വയം പ്രതിരോധമുറകളെ പറ്റിയുമുള്ള ബോധവൽക്കരണ ക്ലാസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 115 സ്കൂളുകളിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾ നടത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി അനിലിനാണ് ചുമതല വെള്ളിയാഴ്ച പത്തനംതിട്ട സബ് ഡിവിഷനിലെ പത്തനംതിട്ട, ആറന്മുള പോലീസ് സ്റ്റേഷനുകൾ, റാന്നി സബ് ഡിവിഷനിലെ റാന്നി പോലീസ് സ്റ്റേഷൻ എന്നിവയുടെ പരിധിയിൽ വരുന്ന ആകെ 15 സ്കൂളുകളിലാണ് ക്ലാസുകൾ നടന്നത്. പോലീസ് ഇൻസ്പെക്ടർ ആർ മനോജ്‌ കുമാർ എസ് ഐ റെജി തോമസ്, എ എസ് ഐ ജയചന്ദ്രൻ,കോന്നി സ്റ്റേഷനിലെ എസ് സി പി ഓ ഡിക്രൂസ്, ആറന്മുള എസ് സി പി ഓ താജുദീൻ, സി പി ഓമാരായ രശ്മി, ശരണ്യ, ഹാഷിം, രജിത്, ആതിര കൃഷ്ണൻ എന്നിവരാണ് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തത്. സി പി ഓമാരായ രശ്മി, ആദിത്യ, നീതു എന്നിവർ ആറന്മുള സ്റ്റേഷൻ പരിധിയിലെ 5
സ്കൂളുകളിലും, അശ്വതി, നീന, ശ്രീജ എന്നിവർ പത്തനംതിട്ട സ്റ്റേഷൻ പരിധിയിലെ 5 സ്കൂളുകളിലും ജസ്‌ന, പ്രിയലക്ഷ്മി എന്നീ പോലീസ് ഉദ്യോഗസ്ഥർ റാന്നി സ്റ്റേഷൻ പരിധിയിൽ വരുന്ന 5 സ്കൂളുകളിലും സ്വയം പ്രതിരോധമുറകൾ സംബന്ധിച്ച ക്ലാസുകൾ എടുത്തു. സി പി ഓമാരായ സെർജി പ്രസാദ്, സാം ദാസ്, നൗഷാദ് എന്നിവർ പ്രോഗ്രാം അസിസ്റ്റന്റുമാരായിരുന്നു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page