
പത്തനംതിട്ടറാന്നി പെരുനാട്ടിൽ വീണ്ടും കടുവാ സാന്നിധ്യം നാട്ടുകാർ ആശങ്കയിൽ
റാന്നിപെരുനാട് പുതുക്കടക്ക് സമീപം കഴിഞ്ഞ 8 മാസങ്ങൾക്ക് ശേഷം വീണ്ടും കടു ആക്രമണം ഉണ്ടായതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. കഴിഞ്ഞ തിങ്കൾ രാത്രി പുതുക്കട പെരുമൺ കോളനിയുടെ അടിവരത്ത് പശുകുട്ടിയെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയതോടെയാണ് നാട്ടുകാർ ആശങ്കയിലായത്.കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ കടുവയെ കണ്ടതായി പ്രദേശവാസികളിൽ ചിലർ പറയുന്നത്. പശുവിനെ ആക്രമിക്കുന്ന ശബ്ദം കെട്ടാണ് തൊട്ടടുത്ത ലയത്തിൽ താമസിച്ചിരുന്ന ആളുകൾ ഓടി കൂടിയത്.പി ആർ രാജേഷ് ആണ് ആദ്യം കടുവയെ കാണുന്നത്. കണ്ട ഉടനെ സമീപം ലയത്തിൽ താമസിക്കുന്ന ആളുകളെ വിളിച്ച് കൂട്ടുകയായിരുന്നു. തുടർന്ന് രാജാമ്പാറ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും.വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽസംഭവസ്ഥലത്തെത്തി പരിശോധന തുടങ്ങിയിരുന്നു. രാത്രിയിൽഇരുട്ടായിരുന്നതിനാൽ കൂടുതൽ പരിശോധന നടന്നില്ല.ആറു മാസം പ്രായമുള്ള പശു കുട്ടിയെയാണ് ആക്രമിച്ചത്.ആക്രമിച്ച പശുവിന്റെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും സംഭവം നടന്ന പ്രദേശത്ത് മഴ കാരണം മറവ് ചെയ്യാതിരുന്നതിനാൽ ഏറെ സമയത്തിനു ശേഷം മഴ മാറിയപ്പോൾ പശുക്കുട്ടിയുടെ ജഡം കടുവ വീണ്ടും എത്തി എടുത്തുകൊണ്ടു പോയി എന്നാണ് പറയുന്നത് .പശുകുട്ടിയെ വലിച്ച് കൊണ്ട് പോയ പാടുകളും പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു റൗണ്ട് വെടി വെച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 11 ഓടെ പ്രദേശത്ത് ആദ്യഘട്ടമായി വനംവകുപ്പ് രണ്ട് ക്യാമറകളാണ് സ്ഥാപിച്ചു. പ്രദേശത്ത്മുഴുവൻ സമയ പട്രോളിംങും ഉണ്ടായിരിക്കും എന്ന് ഡെപ്യുട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ മുഖേഷ് കുമാർ പറഞ്ഞു.



