
അബ്കാരി കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ വെച്ചൂച്ചിറ പോലീസ് പിടികൂടി
രണ്ട് പ്രതികൾക്കൊപ്പം നാടൻ വാറ്റുചാരായം നിർമ്മിച്ച് വില്പനനടത്താൻ കോട കലക്കിയിട്ടതിന് വെച്ചൂച്ചിറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ വെച്ചൂച്ചിറ പോലീസ് പിടികൂടി. ചേത്തക്കൽ തോമ്പിക്കണ്ടം കിഴക്കേമല കൈതത്തറ വീട്ടിൽ സണ്ണിയെന്ന ചാണ്ടി ചാക്കോ (65 )ആണ് അറസ്റ്റിലായത്.
2020 ഏപ്രിൽ രാത്രി 20.30 ന് ചേത്തക്കൽ തോമ്പിക്കണ്ടം ചുറ്റിപ്പാറ വാലൻപാറ വീടിനു കിഴക്കു വശമുള്ള താല്ക്കാലിക ഷെഡ്ഡിൽ 35 ലിറ്റർ അളവു കൊള്ളുന്ന ഒരു കന്നാസിലും 20 ലിറ്റർ അളവു കൊള്ളുന്ന മറ്റൊരു കന്നാസിലും വാറ്റു ചാരായം നിർമ്മിക്കുന്നതിനുള്ള കോട കലക്കി വച്ചിരിക്കുന്നതായി കാണപ്പെട്ടതിനു എടുത്ത കേസിലാണ് അറസ്റ്റ്. ജാമ്യമെടുത്തശേഷം കോടതിയിൽ ഹാജരാവാതെ മുങ്ങി നടന്ന ഇയാളെ ഇടമണ്ണിൽ നിന്നും പിടികൂടി. കഴിഞ്ഞവർഷം ലോങ്ങ് പെന്റിങ് വിഭാഗത്തിൽ കേസ് ഉൾപ്പെടുത്തപ്പെട്ടു.
ജില്ലാ പൊലിസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ തെരച്ചിലിൽ ബുധനാഴ്ച 11:30 ഓടെയാണ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനയ്ക് ശേഷം റാന്നി ജെ എഫ് എം കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്പെക്ടർ
എം ആർ സുരേഷ് നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘത്തിൽ എസ് ഐ റോയ്, എസ് സി പി ഒ പി ജി ബിജു, സി പി ഒ അർജുൻ ഗോപിനാഥ് എന്നിവർ ഉണ്ടായിരുന്നു.



