
ഇടപ്പാവൂർ പള്ളിയോടത്തിനുവെള്ളി അമരച്ചാർത്ത്,ബാണക്കൊടിസമർപ്പണം നടന്നു.
റാന്നിഇടപ്പാവൂർപള്ളിയോടത്തിനുവെള്ളിഅമരച്ചാർത്ത്,ബാണക്കൊടിസമർപ്പണം നടന്നു. റാന്നി വലിയ കാവ് ചരിവ് കാലായിൽ രഞ്ജിത്ത് അരവിന്ദാണ് വഴിപാടായി സമർപ്പിച്ചത് ഇന്നലെ രാവിലെഇടപ്പാവൂർ ശ്രീഭഗവതിക്ഷേത്രത്തിൽ നടന്ന പൊതുസമ്മേളനത്തിൽ രാജ്യസഭാ മുൻ അദ്ധ്യക്ഷൻ ഫ്രൊ. പി ജെ കുര്യൻ ഭദ്രദീപം തെളിയിച്ച് സമർപ്പണ ചടങ്ങ്ഉദ്ഘാടനം ചെയ്തു ഇടപ്പാവൂർ പള്ളിയോട സംരക്ഷണ സമിതി പ്രസിഡൻ്റ് ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.റാന്നി അവിട്ടം ജലോത്സവ സമിതി ചെയർമാൻ റിങ്കുചെറിയാൻ മുഖ്യപ്രഭാഷണം നടത്തി.ഇടപ്പാവൂർ പള്ളിയോട സംരക്ഷണ സമിതി സെക്രട്ടറി പ്രിജു എസ് സ്വാഗതം പറഞ്ഞു
അമരച്ചാർത്ത് ശില്പി ചെറുകോൽ. അഖിൽ മാളിയേക്കലിനെ ആദരിച്ചു. പള്ളിയോടസേവാസംഘം ജോ. സെക്രട്ടറി അജയ് ഗോപിനാഥ്,അയിരൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അനുരാധ ശ്രീജിത്ത്, ഇടപ്പാവൂർ, പേരൂർ ക്ഷേത്രഭരണ സമിതി പ്രസിഡൻ്റ് ജോഷ് കുമാർ, ഇടപ്പാവൂർ, പേരൂർ ക്ഷേത്രഭരണ സമിതി മുൻ പ്രസിഡൻ്റ് വിക്രമ കൈമൾ എന്നിവർ ആശംസകൾ അർപ്പിച്ചു.,അമരച്ചാർത്ത്,ബാണക്കൊടിസമർപ്പണം വലിയ കാവ് ചരിവ് കാലായിൽ രഞ്ജിത്ത് അരവിന്ദ് നിർവ്വഹിച്ചു. പള്ളിയോടപ്രതിനിധിശ്രീജിത്ത്.പി. നന്ദി അറിയിച്ചു .



