News

പത്തനംതിട്ട കോഴഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം, അതേ സ്കൂളിലെ7വിദ്യാർത്ഥികൾക്കെതിരെ പോലീസ്കേസ്ടുത്തു

പത്തനംതിട്ടകോഴഞ്ചേരിയിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ പഠിക്കുന്ന വിദ്യാർത്ഥിയെ അതേ സ്കൂളിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഒന്നാം വർഷവിദ്യാർത്ഥി സ്ക്കൂളിന്റെ ശുചിമുറിക്ക് സമീപം വച്ച് മർദ്ദിച്ചതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് 4 മണിയോടെ മുഖത്തും തലയ്ക്കും അടിക്കുകയും, കാലുകൊണ്ട് അടിവയറ്റിൽ ചവുട്ടുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്യുകയും, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി കുട്ടിയുടെ കൂട്ടുകാർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വിവരം പുറത്തു പറഞ്ഞാൽ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. പേടികാരണം കുട്ടി വീട്ടിൽ വിവരം പറഞ്ഞില്ല, എന്നാൽ സംഭവം അറിഞ്ഞ സ്കൂൾ അധികൃതർ പിതാവിനെ വിളിച്ചറിയിച്ചു.
സ്ക്കൂളിലെത്തി അദ്ധ്യാപകരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ പിതാവ്, മകന്റെ ഫോൺ പരിശോധിച്ചപ്പോൾ ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ കണ്ടു. തലയ്ക്കും അടിവയറിനും ദേഹമാകെയും വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് മകനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മർദ്ദിച്ച കുട്ടിയുടെയും കൂട്ടുകാരായ രണ്ടുപേരുടെയും ഒപ്പമുണ്ടായിരുന്ന നാല് പേരുടെയും പേരിൽ ചൊവ്വാഴ്ച്ച രാത്രി 9 മണിയോടെ പിതാവ് പരാതി കൊടുക്കുകയായിരുന്നു. തുടർന്ന്, ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page