
എസ് പി ജി പരിശീലകർക്കായുള്ള പരിശീലന പരിപാടി നടന്നു
ജില്ലാ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കോർഡിനേറ്റർമാരായ അധ്യാപകരെയും, എസ് പി ജി ജോയിന്റ് കൺവീനർമാരായ പോലീസുദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് പരിശീലകർക്കായുള്ള പരിശീലന പരിപാടി നടത്തി. പത്തനംതിട്ട ഡി എച്ച് ക്യ, സഭാ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ അഡീഷണൽ എസ് പി യും എസ് പി ജി ജില്ലാ നോഡൽ ഓഫിസറുമായ ആർ ബിനുവിന്റെ അധ്യക്ഷതയിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. എസ്പിജിയുടെ ഉദ്ദേശലക്ഷ്യങ്ങളിൽ -കുട്ടികൾ നേരിടുന്ന ലഹരി ഡിജിറ്റൽ അടിമത്തം, പോക്സൊ നിയമബോധവൽക്കരണം, ഗതാഗതവുമായി ബന്ധപ്പെട്ട ശുഭയാത്ര പദ്ധതി എന്നീ വിഷയങ്ങളിൽ യഥാക്രമം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ബിനി, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി, ഗതാഗത വകുപ്പ് മോട്ടോർ വെഹിക്കിൾ അസിസ്റ്റന്റ് ഇൻസ്പെക്ടർ സജീം ഷാ, കാവൽ പദ്ധതി കോർഡിനേറ്റർ ലിബിൻ കുഞ്ഞുമോൻ , ജില്ലാ നാർക്കൊട്ടിക് സെൽ എസ് ഐ മുജീബ് റഹ്മാൻ എന്നിവർ ക്ലാസുകൾ നയിച്ചു. എസ് പി ജി പദ്ധതി എ ഡി എൻ ഒ എസ് ഐ സുരേഷ് കുമാർ സ്വാഗതവും. സീതത്തോട് കെ ആർ പി എം എച്ച് എസ് എസ് അധ്യാപകനും എസ് പി സി പദ്ധതി സി പി ഒ യുമായ മനോജ് ബി നായർ കൃതജ്ഞതയും രേഖപ്പെടുത്തി



