News

എസ് പി ജി മാസ്റ്റർ ട്രെയിനർമാരായ അധ്യാപകർക്കായിപരിശീലനപരിപാടി നടന്നു

ലഹരിവസ്തുക്കളുടെഅപകടകങ്ങളെപ്പറ്റിയും ,ലൈംഗികഅതിക്രമങ്ങളിൽനിന്ന്സുരക്ഷിതരാവുന്നതുസംബന്ധിച്ചുംകുട്ടികളെബോധവൽക്കരിക്കുന്നതിനും മറ്റും അധ്യാപകർ പ്രാപ്തരാവേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം പ്രകാരം നാർകോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ പത്തനംതിട്ട സബ്ഡിവിഷനിലെ അദ്ധ്യാപകർക്ക്, കുട്ടികളിലെ ലഹരി ഉപയോഗം എങ്ങനെ തിരിച്ചറിയാം എന്ന വിഷയത്തെപ്പറ്റി സംഘടിപ്പിച്ച ഏകദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടർ സഭാഹാളിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ (എസ് പി ജി) മാസ്റ്റർ ട്രെയിനർമാരായ അധ്യാപകരാണ് പങ്കെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു സബ് ഡിവിഷനു‌കളിലെ അദ്ധ്യാപർക്കും ട്രെയിനിങ് സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്കൂൾ അധ്യാപർക്കും ലഹരിക്കെതിരായ ബോധവൽക്കരണം, പോക്സോ നിയമങ്ങൾ സ്വായത്തമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം ലഭ്യമാക്കി കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ലഹരി ഉപയോഗം ഡിജിറ്റൽ അടിമത്തം എന്നിവ തടയൽ സൈബർ ലോകത്തെ ചതിക്കുഴികൾ തിരിച്ചറിയൽ, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരായ പോക്സോ നിയമങ്ങളെ സംബന്ധിച്ചുള്ള ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളാണ് പരിശീലനപരിപാടിയിൽ ഉൾപെടുത്തിയിട്ടുള്ളത്. പരിപാടിയുടെ ഭാഗമായി പത്തനംതിട്ട സബ് ഡിവിഷണിലെ 59 എസ് പി ജി സ്കൂളുകൾ , 9 കോളേജുകൾ എന്നിവയിൽ നിന്നും എത്തിച്ചേർന്ന 72 അധ്യാപകർക്കായാണ്‌ ഇന്ന് ട്രെയിനിങ് നൽകിയത്. നർകോട്ടിക് സെൽ യൂണിറ്റിലെ എസ് ഐ മുജീബ് റഹ്മാൻ ബോധവൽക്കരണക്ലാസ്സ്‌ നയിച്ചു.
അഡിഷണൽ എസ് പി ആർ ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ, നർകോട്ടിക് സെൽ ഡി വൈ എസ് പി ബി അനിൽ സ്വാഗതം പറഞ്ഞു. എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ ജി സുരേഷ് കുമാർ കൃതജ്ഞത പറഞ്ഞു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page