News

സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണപരിപാടി നടത്തി

പോക്സോ നിയമം, ലഹരിവിരുദ്ധ നടപടികൾ, സ്വയം പ്രതിരോധം എന്നീ വിഷയങ്ങളിലായി സ്കൂൾ കുട്ടികൾക്ക് ബോധവൽക്കരണപരിപാടികൾക്ക് ജില്ലയിൽ 3 ന് തുടക്കം കുറിച്ചു. ഈമാസം 16 വരെ നീണ്ടുനിൽക്കും. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകഉത്തരവ് പ്രകാരമാണ് വിവിധ സ്കൂളുകളുമായി ചേർന്ന് പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടി തുടങ്ങി 15 ദിവസത്തിനകം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഈ വിഷയങ്ങളിൽ ബോധവൽക്കരണ പരിശീലനപരിപാടികൾ നടത്തുകയാണ്. ഇതിന്റെ വിജയകരമായ നടത്തിപ്പിന് 30 അംഗ സംഘത്തെ ജില്ലാ പോലീസ് മേധാവി നിയോഗിച്ചു. ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി ബി അനിലിനാണ് മേൽനോട്ടച്ചുമതല.കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമം (പോക്സോ ) സംബന്ധിച്ച് അറിവ് ലഭ്യമാക്കുക, ലഹരിവസ്തുക്കളുടെ അപകടം ബോധ്യപ്പെടുത്തുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, കുട്ടികളുടെ അവകാശങ്ങളെപ്പറ്റി ബോധവൽക്കരിക്കുക, സ്വയം പ്രതിരോധം തീർക്കുക എന്നീ ലക്ഷ്യങ്ങളാണ് പോലീസ് മുൻകൈയ്യെടുത്ത് നടത്തുന്ന പരിപാടികൾക്കുള്ളത്.
ഇന്ന് കോന്നി അടൂർ റാന്നി എന്നീ പോലീസ് സബ് ഡിവിഷനുകളിലെ 5 വീതം സ്കൂളുകളിലാണ് വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. കോന്നി സബ് ഡിവിഷനിലെ കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കൂടൽ എസ് എൻ യു പി സ്കൂൾ, കൂടൽ ഐഎച്ച്ആർഡി, കൂടൽ ജിവിഎച്ച്എസ്എസ് എന്നീ സ്കൂളുകളിൽ നടന്ന പരിപാടികളിൽ, കൂടൽ പോലീസ് ഇൻസ്പെക്ടർ സി എൽ സുധീർ, വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ കെ ആർ ഷെമിമോൾ എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനപരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥരായ ഹരി, പ്രിയലക്ഷ്മി, രശ്മി, നീന, ആദിത്യ എന്നിവർ പ്രതിരോധ മുറകൾ അഭ്യസിപ്പിച്ചു. അബ്ദുൽ റഹ്മാൻ, ലിജോ, വിദ്യ, അജി കർമ്മ എന്നിവർ കോർഡിനേറ്റർമാരായി.
അടൂർ സബ് ഡിവിഷനിലെ അടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പുളിക്കൽ എൻഎസ്എസ് എച്ച് എസ്, പന്തളം എൻഎസ്എസ് ബോയ്സ് എച്ച്എസ്എസ്, ഗേൾസ് എച്ച് എസ്, ഗവണ്മെന്റ് യുപി സ്കൂൾ, തോട്ടക്കോണം ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് പരിശീലനപരിപാടികൾ നടത്തിയത്. പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ്, ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ ധന്യ എന്നിവർ ക്ലാസുകൾ എടുത്തു. സ്വയം പ്രതിരോധ പരിശീലന ക്ലാസ് പോലീസ് ഉദ്യോഗസ്ഥരായ അശ്വതി, ആര്യ,ആതിര,ആദിത്യ എന്നിവർ കൈകാര്യം ചെയ്തു. അജിത്ത്, ഗീത എന്നിവർ ജോയിന്റ് കോഡിനേറ്റർമാരായിരുന്നു.
റാന്നി സബ് ഡിവിഷനിലെ റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കീകൊഴൂർ ജിഎച്ച്എസ്എസ്, പുല്ലൂപ്രം പി സി എച്ച് എസ് എസ്, ചെല്ലക്കാട് എസ് സി എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പെരുമ്പുഴ എംഎസ് ഹൈസ്കൂൾ, എന്നി സ്കൂളുകളിൽ പരിപാടി സംഘടിപ്പിച്ചു. റാന്നി പോലീസ് ഇൻസ്പെക്ടർ മനോജ് കുമാർ, എസ് ഐ റെജി തോമസ്, വനിതാസെൽ എസ് ഐ ആശ എന്നിവർ ക്ലാസുകൾ നയിച്ചു. വിനീത, ശ്രീജ,ജസ്ന,ശരണ്യ എന്നെ പോലീസ് ഉദ്യോഗസ്ഥർ സ്വയം പ്രതിരോധ പരിശീലനക്ലാസ്സെടുത്തു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page