News

ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍അപേക്ഷ/സൗജന്യപരിശീലനം/ഐ.ടി.ഐ പ്രവേശനം/കണ്‍സള്‍ട്ടന്റ് നിയമനം/റാങ്ക് പട്ടിക റദ്ദായി/കുഴല്‍ കിണര്‍ നിര്‍മാണം

ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ് 16ന് തുടങ്ങുന്ന ബാച്ചില്‍ 30 സീറ്റുണ്ട്.  www.asapkerala.gov.in  വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ ഏഴ്. ഫോണ്‍ : 9495999688 / 9497289688.

സൗജന്യപരിശീലനം

പത്തനംതിട്ട  എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി പരിശീലന കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.   പരിശീലന കാലാവധി 30 ദിവസം.   18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :  04682270243.

ഐ.ടി.ഐ പ്രവേശനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിതാ ഐടിഐയിലെ എന്‍സിവിടി അംഗീക്യത കോഴ്സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ്  നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് ( ഇംഗ്ലീഷ് ) , ഡ്രെസ് മേക്കിംഗ് ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 20. വെബ് : https://itiadmissions.kerala.gov.in & https:// det.kerala.gov.in ,  
ഫോണ്‍ : 04792457496, 9747454553.

അബ്കാരി തൊഴിലാളികള്‍ വിവരം പുതുക്കണം

തൊഴില്‍ വകുപ്പിന്റെ സോഫറ്റ്‌വെയറില്‍ വിവരം പുതുക്കുന്നതിന് കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ ജൂലൈ 18ന് മുമ്പ് ആധാര്‍, റേഷന്‍ കാര്‍ഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ബാങ്ക് പാസ് ബുക്ക്, ജനനതീയതി തെളിയിക്കുന്ന രേഖ എന്നിവയുമായി തിരുവനന്തപുരം ആര്യശാലയിലെ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ഹാജരാകണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഫോണ്‍ : 0471 2460667.

ചെറുകിട തോട്ടം തൊഴിലാളി അംഗങ്ങള്‍ വിവരശേഖരണം നടത്തണം
                                         
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ പദ്ധതിയിലെ അംഗങ്ങളും  അംഗത്വം മുടങ്ങിക്കിടക്കുന്നവരും ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ഹാജരായോ സ്വന്തമായോ ജൂലൈ 31 നകം വിവരശേഖരണം നടത്തണമെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 8547655319.

കണ്‍സള്‍ട്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ മുഖേനെ കോയിപ്രം ബ്ലോക്കില്‍ സ്റ്റാര്‍ട്ട്പ്പ്  വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്ക് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് (എംഇസി) മാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുളള പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ അംഗങ്ങള്‍ക്കും  കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, അയല്‍കൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ കലക്ടറേറ്റിലെ കുടുംബശ്രീ ജില്ലാ ഓഫീസില്‍ ജൂണ്‍ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോണ്‍ : 0468 2221807, 9847764315, 9746488492.  

ഗ്രാമസഭ

മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ ജൂണ്‍ ആറുമുതല്‍ 15 വരെ വിവിധ വാര്‍ഡുകളില്‍ ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കും.

വാര്‍ഡ്, തീയതി, നടക്കുന്ന സ്ഥലം എന്ന ക്രമത്തില്‍

പേഴുംകാട്, ജൂണ്‍ 15, എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍ പേഴുംകാട.്
മേക്കൊഴൂര്‍, ജനുവരി 14 , എം.ടി.എച്ച്.എസ് മേക്കൊഴൂര്‍.
കോട്ടമല, ജൂണ്‍ 15 , കോട്ടമല അങ്കണവാടി.
മണ്ണാറക്കുളഞ്ഞി, ജൂണ്‍ 15 , ഹോളിമാതാ ഓഡിറ്റോറിയം.
പഞ്ചായത്ത് വാര്‍ഡ്, ജൂണ്‍ 15 , ക്യഷിഭവന്‍ ഓഡിറ്റോറിയം.
കാറ്റാടി വലിയതറ, ജൂണ്‍ എട്ട്, മുട്ടത്തുപടി.
മൈലപ്ര സെന്‍ട്രല്‍, ജൂണ്‍ എട്ട്,  എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര.
ഐ ടി സി വാര്‍ഡ്, ജൂണ്‍ 15 , ആനിക്കനാട്ട് ഓഡിറ്റോറിയം കുമ്പഴ വടക്ക്.
ശാന്തി നഗര്‍, ജൂണ്‍ എട്ട്, എസ്.എന്‍.വി.യു.പി.എസ്.കുമ്പഴ വടക്ക്.
കാക്കമുണ്ട്, ജൂണ്‍ എട്ട,്  എന്‍.എം.എല്‍.പി.എസ് കാക്കമുണ്ട്.
ഇടക്കര, ജൂണ്‍ 14, ക്യഷിഭവന്‍ ഓഡിറ്റോറിയം.
പിഎച്ച് സബ് സെന്റര്‍ വാര്‍ഡ്, ജൂണ്‍ 14, എം.ഡി.എല്‍.പി.എസ് മേക്കൊഴൂര്‍.
മുള്ളന്‍കല്ല്, ജൂണ്‍ ആറ്, എസ്.എന്‍.ഡി.പി.യു.പി.എസ് പേഴുംകാട്.
ഫോണ്‍: 0468 2222340, 9496042677.

കുടിവെളള വിതരണം തടസപ്പെടും

വാട്ടര്‍ അതോറിറ്റിയുടെ തൈക്കാവ് പൂവംപാറ ലൈനിന് തകരാറ് സംഭവിച്ചതിനാല്‍ തൈക്കാവ് പൂവംപാറ പ്രദേശങ്ങളില്‍ പൂര്‍ണമായും ജലവിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദായി

മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്/പൗള്‍ട്രി അസിസ്റ്റന്റ് /മില്‍ക്ക് റിക്കോര്‍ഡര്‍/ സ്‌റ്റോര്‍/ കീപ്പര്‍ എന്യുമറേറ്റര്‍ (ഫസ്റ്റ് എന്‍സിഎ ധീവര) ( കാറ്റഗറി നമ്പര്‍ 375/2019)  തസ്തികയിലേക്ക് 2022 മാര്‍ച്ച് 30ന് നിലവില്‍ വന്ന  154/2022/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

കുഴല്‍ കിണര്‍ നിര്‍മാണം
 
ഭൂജല വകുപ്പ് ജില്ലാ ഓഫീസ് മുഖേനെ കാര്‍ഷിക/ ഗാര്‍ഹിക/ വ്യവസായ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി കുഴല്‍ കിണര്‍ (ബോര്‍വല്‍) നിര്‍മിച്ചു നല്‍കുന്നു. സാങ്കേതികമായി നിര്‍മാണം പരാജയപ്പെട്ടാല്‍ 75 ശതമാനം തുക തിരികെ നല്‍കും. ചെറുകിട /നാമമാത്ര  കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിനുളള കുഴല്‍ കിണര്‍ നിര്‍മാണത്തിന് ബന്ധപ്പെട്ട കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രില്ലിംഗ് ചാര്‍ജിന്റെ 50 ശതമാനം സബ്‌സിഡി നല്‍കുമെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468 2224887.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page