
News
എൽ.ഡി.എഫ് വടശ്ശേരിക്കര മേഖല വികസന വിളംബര ജാഥ നടത്തി
സംസ്ഥാനത്തിന്റെ നവകേരള മുന്നേറ്റത്തിനായും, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വികസന തുടർച്ചക്കായും,എൽ.ഡി.എഫ്.വടശ്ശേരിക്കര മേഖല കമ്മിറ്റി വികസന വിളംബര പ്രചാരണ ജാഥ നടത്തി.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം . കോമളം അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റൻ ബെഞ്ചമിൻ ജോസ് ജേക്കബ്, ഡി.വൈ.എഫ്.ഐ.കേന്ദ്ര കമ്മിറ്റി അംഗം ആർ. ശ്യാമ, കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി അംഗം
എം .സി. ജയകുമാർ, സിപിഐ ജില്ലാ കൗൺസിൽ അംഗം സന്തോഷ് ചാണ്ടി, ജോയ് വള്ളിക്കാല, ശോഭന എൻ എസ്, പത്മലേഖ.എസ്, ശ്രീജ മോൾ, ഒ. എം. യശോധരൻ, രാജീവ്,പി. എം.
വർഗീസ്, സഞ്ജു ഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.


