News

ഓണക്കിറ്റ് വിതരണം നടത്തി പന്തളം ജനമൈത്രി പോലീസ്

പന്തളം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. സ്റ്റേഷൻ പരിധിയിൽപ്പെട്ട അർഹരായ നൂറോളം കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് നൽകിയത്. ജനമൈത്രി ബീറ്റ് പ്രവർത്തനങ്ങൾക്കിടയിൽ കണ്ടെത്തിയ അർഹരായ ആളുകളുടെ വീടുകളിൽ നേരിട്ടെത്തിയാണ് കിറ്റ് നൽകിയത്. പന്തളം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ടി ഡി പ്രജീഷ് ഉദ്ഘാടനം ചെയ്തു. എസ് ഐമാരായ അനീഷ് എബ്രഹാം, കെ ബി അജി, പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഗോപകുമാർ ,ബീറ്റ് ഓഫീസർ എസ് അൻവർഷ, ജനമൈത്രി സമിതി അംഗങ്ങളായ റെജി പത്തിയിൽ, രാജൻ ബാബു, ജയകുമാർ ബിൽടെക്,പുഷ്പാംഗദൻ ,വിഷ്ണുരാജ്, ഷാൻ, കാർത്തികേയൻ, ഡോക്ടർ റംല കബീർ,ശ്രീദേവി, ഷൈനി എന്നിവർ നേതൃത്വം നൽകി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page