News

അപേക്ഷിക്കാം/പ്രോജക്ട് അസിസ്റ്റന്റ് നിയമനം/ടെന്‍ഡര്‍/സ്‌കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി/വഞ്ചിപാട്ട്, കേരളനടനം സൗജന്യമായി പഠിക്കാം/

അപേക്ഷിക്കാം

കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് എസ് എസ് എല്‍ സി/  പ്ലസ്ടു/ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ താല്‍കാലികമായി നിയമിക്കുന്നു. പട്ടിക ജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി നാലിന് രാവിലെ 11ന്  ബയോഡേറ്റയും അസല്‍ രേഖകളുമായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരള സര്‍വകലാശാല അംഗീകരിച്ച ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പിജിഡിസിഎ യോ പാസായിരിക്കണം. പ്രായം 2026 ജനുവരി ഒന്നിന് 18 നും 33 നും ഇടയില്‍. ഫോണ്‍ : 04734 228621.

ഓംബുഡ്സ്മാന്‍ സിറ്റിംഗ് ജനുവരി 28ന്

മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജനുവരി 28 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ ടി വിജയകുമാര്‍ അറിയിച്ചു. ഫോണ്‍ : 9995425405.

ടെന്‍ഡര്‍

പത്തനംതിട്ട നഗരസഭയും ജനറല്‍ ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന പ്രൈമറി പാലിയേറ്റീവ്  കെയര്‍ പദ്ധതി ഹോം കെയറിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭയുടെ പരിധിയില്‍ പ്രതിമാസം 20 ദിവസം ഭവന സന്ദര്‍ശനം നടത്തുന്നതിന് പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ്, ആശ വര്‍ക്കര്‍ മറ്റ് ജീവനക്കാര്‍ എന്നിവരെ കൊണ്ടുപോകുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് രണ്ട്.  ഫോണ്‍: 9497713258.

വഞ്ചിപാട്ട്, കേരളനടനം സൗജന്യമായി പഠിക്കാം

പത്തനംതിട്ട നഗരസഭ പരിധിയിലുളളവര്‍ക്ക് വഞ്ചിപാട്ട്, കേരളനടനം (നൃത്തം) തുടങ്ങിയ കലാരൂപങ്ങള്‍ സൗജന്യമായി പഠിക്കുന്നതിന് കേരള സാംസ്‌കാരിക വകുപ്പ് അവസരം നല്‍കുന്നു. ഫോണ്‍ : 8590903479, 9744366262.

സ്‌കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് /പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് /ലാപ്‌ടോപ്പ് അപേക്ഷ ഇഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കുന്നതിന് ജനുവരി 31 വരെ തീയതി നീട്ടി.  വിവിധ കാരണങ്ങളാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അവസരം പ്രയോജനപ്പെടുത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227703.

അപേക്ഷിക്കാം

സര്‍ക്കാര്‍ /എയ്ഡഡ്  സ്‌കൂളുകളില്‍ 1 മുതല്‍ 4 വരെയുളള ക്ലാസുകളില്‍ പഠനം നടത്തുന്നതും  2025 ജൂണ്‍ മുതല്‍ 2026 ജനുവരി വരെയുളള മാസങ്ങളില്‍ കുറഞ്ഞത് 75 ശതമാനം ഹാജരുളള പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കുളള പ്രോത്സാഹന ധനസഹായം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളുടെ പേര്, ക്ലാസ്, ജാതി,  രക്ഷിതാവിന്റെ പേര്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ഫോണ്‍, 75 ശതമാനം ഹാജര്‍ ഉണ്ടെന്നുളള സാക്ഷ്യപത്രം സഹിതം പ്രഥമാധ്യാപകര്‍ക്ക് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഫെബ്രുവരി 10 വരെ അപേക്ഷ സമര്‍പ്പിക്കാം.  ഫോണ്‍ : 04735 227703

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page