
പത്തനംതിട്ടഅയിരൂർ പ്ലാങ്കമണ്ണിൽ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടയുവാവിൻ്റെ മൃതദേഹം പോലീസ്നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നല്കി
പത്തനംതിട്ടഅയിരൂർ പ്ലാങ്കമണ്ണിൽ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടയുവാവിൻ്റെ മൃതദേഹം പോലീസ്നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നല്കി.യുവാവിനെ ചൊവ്വാ രാവിലെയോടെയാണ് മരിച്ച നിലയിൽ പരിസരവാസികൾ കണ്ടെത്തിയതും പോലീസിനെ അറിയിച്ചതും. റാന്നി അങ്ങാടി പീടികയിൽ പരേതനായ പ്രകാശ് ഗോപാലിൻ്റെ മകൻവിഷ്ണു പ്രകാശിനെ (24) ആണ് മരിച്ച നിലയിൽകണ്ടെത്തിയത്.തീയാടിക്കൽ കുരുശുമുട്ടത്തു താമസിക്കുന്ന ബന്ധു സഹോദരിയോടോപ്പം മാണ് താമസിച്ചു വന്നിരുന്നത്. വിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് പ്ലാങ്കമൺ ജംഗഷനിൽ നിന്നും തീയാടിക്കലേക്ക് വരുന്ന മെയിൻ റോഡിൽ അഞ്ഞൂറോളം മീറ്റർ ദൂരത്തിൽ റോഡിൽന്നു ഉയർന്ന പ്രദേശത്ത്, മറ്റോരുവാടകക്കാർ താമസിക്കുന്ന വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് മൃതദേഹം കാണപ്പെട്ടത്.വീട്ടിലേക്ക് വലിച്ചിരുന്ന വൈദ്ധ്യുതകേമ്പിൾമൃതദേഹത്തിൻ്റെ അടിയിൽ കിടന്നിരുന്നതായി പറയുന്നു.കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്മോർട്ടം നടത്തിനടപടികൾ സ്വീകരിച്ച് ബന്ധുക്കൾക്ക് വിട്ടുനല്കി. സുജയാണ് മാതാവ്, വിഷ്ണുവും, കൃഷ്ണയും സഹോദരങ്ങാണ്.സംസ്കാരം ബുധനാഴ്ച ഉച്ചയോടെ തീയാടിക്കൽ കുടുബ വീട്ടിൽനടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.



