
News
യു പി, ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരെ ഉൾപ്പെടുത്തി പോലീസ് ബോധവൽക്കരണ ക്ലാസ് നടത്തി
റാന്നി സബ് ഡിവിഷൻ പരിധിയിലുള്ളതായ റാന്നി, വെച്ചൂച്ചിറ, പമ്പ, പെരുനാട്, പെരുമ്പെട്ടി എന്നീ പോലീസ് സ്റ്റേഷനു കളുടെ പരിധിയിലുള്ള യു പി, ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരെ ഉൾപ്പെടുത്തി പോക്സോയും ആയി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടത്തി. പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ ജനമൈത്രി സമിതി കോ: കോഡിനേറ്റർ ശ്രീനി ശാസ്താംകോവിന്‍റെ അധ്യക്ഷതയിൽ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റൂബി കോശി ഉദ്ഘാടനം ചെയ്തു. പെരുനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്ണു ജി , റാന്നി എ എസ് ഐ കൃഷ്ണൻകുട്ടി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മന്ദിരം രവീന്ദ്രൻ, പോലീസ് ഓഫീസർമാരായ ജോണ്ടി ഡേവിഡ് ജോൺ, അശ്വതിഷ് എന്നിവർ പ്രസംഗിച്ചു.



