
കരാര്‍ നിയമനം/സ്വയം തൊഴില്‍ വായ്പ/ടെന്‍ഡര്‍/എസ് സി പ്രൊമോട്ടര്‍ അഭിമുഖം/കോഴ്സ് പ്രവേശനം/ഉന്നതി സ്കോളര്‍ഷിപ്പ്/സെലക്ഷന് ട്രയല്‍/ഗതാഗത നിയന്ത്രണം/അക്ഷയ സംരംഭകരാകാന്‍ അവസരം
കരാര്‍ നിയമനം
ദേശീയ ആയുഷ് മിഷന്റെ ജില്ലയിലെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് :
യോഗ്യത-1. എംഎസ്സി (ക്ലിനിക്കല്‍ സൈക്കോളജി) അല്ലെങ്കില്‍ യുജിസി / കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം / കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള തതുല്യ യോഗ്യത
അല്ലെങ്കില്‍
എംഎ /എംഎസ് സി ഇന്‍ സൈക്കോളജി അല്ലെങ്കില്‍ യുജിസി / കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം / കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള തതുല്യ യോഗ്യത.
2. എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാല / കോളജ് /സ്ഥാപനങ്ങളില്‍ നിന്നുളള ആര്‍സിഐ അംഗീകൃത രണ്ട് വര്‍ഷത്തെ കോഴ്സ്
3. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രജിസ്ട്രേഷന്
പ്രായപരിധി 2026 ഫെബ്രുവരി 16ന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 30000 രൂപ. അവസാന തീയതി ഫെബ്രുവരി 24 വൈകിട്ട് അഞ്ച്. വെബ്സൈറ്റ് : www.nam.kerala.gov.incareser
ഫോണ്‍ : 0468 2995008.
സ്വയം തൊഴില്‍ വായ്പ
ഒ ബി സി, ക്രിസ്ത്യന്‍ , മുസ്ലിം വിഭാഗത്തില്‍പെട്ട 18 നും 55 നും മധ്യേ പ്രായമുള്ളവരില്‍ നിന്ന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്ന് ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ ബി സി ക്കാര്‍ക്ക് പരമാവധി 15 ലക്ഷം രൂപ വരെ ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കിലും മതന്യുനപക്ഷക്കാര്ക്ക് 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അനുവദിക്കും.
മതന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ട മൂന്ന് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെ, സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്ക്ക് എട്ട് ശതമാനവും പലിശ നിരക്കില്‍ വായ്പ ലഭ്യമാണ്. വസ്തു/ ഉദ്യോഗസ്ഥ ജാമ്യം നല്‍കാം. ഫോണ്‍ : 0468-2226111, 2272111, 9447710033.
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല് വൈകിട്ട് മൂന്ന്.
ഫോണ്‍ – 0468 2362129. ഇമെയില്‍-icdsprojectelanthur@gmail.com
ടെന്‍ഡര്‍
റാന്നി ഐസിഡിഎസ് അഡീഷണല്‍ ഓഫീസിലെ 107 അങ്കണവാടികളിലേക്ക് പ്രീസ്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല്.
എസ് സി പ്രൊമോട്ടര്‍ അഭിമുഖം
മല്ലപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന്റെ പരിധിയിലുളള മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറെ നിയമിക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 23 രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. അപേക്ഷകര്‍ പട്ടികജാതിക്കാര്‍ ആയിരിക്കണം. യോഗ്യത പ്ലസ് ടു. പ്രായപരിധി 18-40. ജാതി സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ സ്ഥിരതാമസം ആണെന്നുള്ള സാക്ഷ്യപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2322712.
കോഴ്സ് പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ വിവിധ കോഴ്സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു.
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന് ക്രൂ (ഒരു വര്‍ഷം )
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് എക്സിക്യൂട്ടീവ് ഷെഫ ്(ഒരു വര്‍ഷം )
ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ( ആറ് മാസം )ബ്രൈഡല്‍ ഫാഷന്‍ പോര്‍ട്ട്ഫോളിയോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ( 30 ദിവസം)
യോഗ്യത : പ്ലസ് ടു/ബിരുദം. ഫോണ്‍: 7306119753
ഉന്നതി സ്കോളര്‍ഷിപ്പ്
മുപ്പത്തിയഞ്ച് വയസില്‍ താഴെയുളള പട്ടിക വര്‍ഗക്കാര്‍ക്ക് ഉന്നതി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. https://odepc.kerala.gov.in/unnathi ലിങ്കില്‍ മാര്‍ച്ച് 31 വൈകിട്ട് ആറുവരെ അപേക്ഷ സമര്‍പ്പിക്കാം. യോഗ്യതാ പരീക്ഷയ്ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഒരു പ്രോഗ്രാമിനോ പഠന കോഴ്സിനോ മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കൂ. ഫോണ്‍ : 04735 227703
സെലക്ഷന് ട്രയല്‍ ഫെബ്രുവരി 24ന്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോട്സ് സ്കൂളില്‍ 2026-27 അധ്യയന വര്‍ഷത്തെ അഞ്ച്, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍ സീറ്റുകളിലേക്കും ആറ്, ഏഴ്, എട്ട് ഒമ്പത് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും ഫെബ്രുവരി 24 രാവിലെ 9.30 ന് തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ സെലക്ഷന് ട്രയല്‍ നടക്കും. സ്കൂള്‍ മേധാവിയുടെ കത്ത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍ – 7356075313, 9744786578
ഗതാഗത നിയന്ത്രണം
മേലുകര- റാന്നി റോഡില്‍ പുതുമണ്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 22 രാത്രി മുതല്‍ ഗതാഗതം നിയന്ത്രിക്കും. പേരൂര്‍ചാല്‍-റാന്നി-ചെറുകോല്‍പുഴ റോഡ് വഴി വാഹനം പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അക്ഷയ സംരംഭകരാകാന്‍ അവസരം
ജില്ലയിലെ 60 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗം 53, പട്ടികജാതി അഞ്ച്, പട്ടിക വര്‍ഗം രണ്ട് ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കഴിയാത്തവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകള്‍ക്കും വനിത, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവര്‍ക്കും അധിക മാര്‍ക്ക് ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷ 750 രൂപ ഫീസ് സഹിതം സമര്‍പ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/
ഓണ്‍ലൈന്‍ അപേക്ഷയില്‍ പരമാവധി മൂന്ന് ലൊക്കേഷനുകള്‍ തിരഞ്ഞെടുക്കാം. ആദ്യ ലൊക്കേഷനാണ് മുന്‍ഗണന. ഏത് ജില്ലയും പരീക്ഷക്കായി തിരഞ്ഞെടുക്കാം.
അപേക്ഷയില്‍ പറയുന്ന ലൊക്കേഷനില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്പ്പറേഷന്/ബ്ലോക്ക് /ജില്ല കുറഞ്ഞത് രണ്ടുവര്‍ഷം സ്ഥിരതാമസം ഉണ്ടെങ്കില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അസല്‍ രേഖയുടെ സ്കാന്‍ചെയ്ത കോപ്പി അപ്-ലോഡ് ചെയ്യണം. വെരിഫിക്കേഷന് സമയത്ത് രേഖകളുടെ അസല്‍ ഹാജരാക്കണം. ഫോട്ടോ സ്റ്റാറ്റ് പരിഗണിക്കില്ല.
നിലവിലെ അക്ഷയ സംരംഭകരോ സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടവരോ അപേക്ഷിക്കരുത്. പരീക്ഷ, അഭിമുഖം എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് അപേക്ഷകന്റെ രജിസ്റ്റേഡ് മൊബൈലിലേക്കും ഇമെയില്‍ ഐഡിയിലേക്കും പ്രൊഫൈല്‍ ലോഗിനിലും ലഭ്യമാകും. ഹാള്‍ടിക്കറ്റ് പ്രൊഫൈല്‍ ലോഗിനില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.
വിവരങ്ങള്‍ക്ക് 0468-2322706, 0471 2560311, 312, 9400923669 നമ്പറുകളിലോ lbscentre@gmail.com , adpopta.akshaya@kerala.gov.in ഇ-മെയിലിലോ ബന്ധപ്പെടണം. വെബ് സൈറ്റ്: https://akshaya.kerala.gov.in/ 2026 ഫെബ്രുവരി 21 മുതല്‍ 2026 മാര്‍ച്ച് ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം.



