News

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൻ്റെ കേരളോത്സവം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എബി മേക്കാരിങ്ങട്ട് ഉദ്ഘാടനം ചെയ്തു

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കേരളോത്സവം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എബി മേക്കാരിങ്ങട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനുഭായ് മോഹൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അലക്സ്‌, പഞ്ചായത്ത്‌ അംഗങ്ങളയ രതീഷ് പീറ്റർ, ജോളി റെജി, കെ. ബി. രാമചന്ദ്രൻ, റെജി ചാക്കോ, കായിക മത്സരങ്ങളുടെ കോർഡിനേറ്റർ എം. കെ. ലാലു തുടങ്ങിയവർ പ്രസംഗിച്ചു. കലമത്സരങ്ങൾ ഞായർ രാവിലെ 9 മണി മുതൽ കല്ലൂപ്പാറ പഞ്ചായത്ത്‌ കോൺഫ്രൻസ് ഹാളിൽ നടക്കും. സമാപന സമ്മേളനം നാളെ വൈകുന്നേരം 4 മണിക്ക് ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page