
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വൈസ് പ്രസിഡന്റ് എബി മേക്കരിക്കാട്ട് പ്രഖ്യാപിച്ചു
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വൈസ് പ്രസിഡന്റ് എബി മേക്കരിക്കാട്ട് പ്രഖ്യാപിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഒന്നാമതായി സമ്പൂർണ ശചത്വ പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ചത് കല്ലൂപ്പാറ പഞ്ചായത്താണ്. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മനു ഭായി മോഹൻ അധ്യക്ഷത വഹിച്ചു. 2023 മാർച്ച് മുതൽ 2025 മാർച്ച് വരെ യുള്ള പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി പി നന്ദകുമാർ അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ റെജി ചാക്കോ, സൂസൻ തോംസൺ, ചെറിയാൻ മണ്ണഞ്ചേരി, ലൈസമ്മ സോമർ, മനു റ്റി റ്റി, സി ഡി എസ് ചെയർപേഴ്സൺ ജോളി തോമസ്, കൺസോർഷ്യം സെക്രട്ടറി സിന്ധു , ഹരിത കേരള മിഷൻ ആർ. പി. പാർത്ഥൻ, ക്ലീൻ കേരള പ്രതിനിധി ഉമാ ദേവി ഹരിതകർമ്മ സേനാംഗങ്ങൾ ഉദ്യോഗസ്ഥർ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ , ശുചിത്വ മിഷൻ ആർ.പി. ക്ലീൻ കേരള സെക്ടറൽ കോർഡി നേറ്റർ എന്നിവരെ ആദരിച്ചു. മികച്ച വാർഡ് ,മികച്ച ഹരിത അയൽക്കൂട്ടം, മികച്ച സ്ഥാപനം എന്നിവയ്ക് അവാർഡ് നൽകി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , കുടുബ ശ്രീ അംഗങ്ങൾ ഘടക സ്ഥാപന ഉദ്യോഗസ്ഥർ പൊതുജനങ്ങൾ മുതലായവർ യോഗത്തിൽ പങ്കെടുത്തു.



