
കോൺഗ്രസ് പഴവങ്ങാടി മണ്ഡലം വാർഡ്കമ്മിറ്റികളുടെയും,പൊതുജനങ്ങളുടെയും ആഭിമുഖ്യത്തിൽ കൂട്ട ധർണ്ണ നടത്തി
റാന്നി ഇട്ടിയപ്പാറ-ഒഴുവൻപാറ-ബംഗ്ലാ കടവ്, റോഡ് എംഎൽഎ നിർമ്മാണ ഉദ്ഘാടനം നടത്തിയിട്ട് 3 വർഷങ്ങൾ കഴിഞ്ഞിട്ടും പണികൾ പൂർത്തികരിക്കുവാൻ കഴിയാത്തതിനാൽ റോഡിനോടുള്ള എംഎൽഎ യുടെ അവഗണനയിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഒഴുവൻ പാറ ജംഗ്ഷന് സമീപം കോൺഗ്രസ്, പഴവങ്ങാടി മണ്ഡലം വാർഡ് വാർഡ് കമ്മിറ്റികളുടെയും,പൊതുജനങ്ങളുടെയും ആഭിമുഖ്യത്തിൽ കൂട്ട ധർണ്ണ നടത്തി, വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് പൊതുജനങ്ങൾക്കും, സ്കൂൾ കുട്ടികൾ ഉൾപ്പെടെ യാത്രക്കാർ വളരെയധികം ദുരിതം അനുഭവിച്ചാണ് യാത്ര ചെയ്യുന്നത്, ധർണ്ണയുടെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എബ്രഹാം മാത്യു പനച്ചമൂട്ടിൽ നിർവഹിച്ചു, പത്താം വാർഡ് മെമ്പറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ തോമസ് കുരിശുംമൂട്ടിൽ, പതിമൂന്നാം വാർഡ് മെമ്പർ സീമ മാത്യു, കെ കെ തോമസ്,എ കെ ലാലു, ഭദ്രൻ കല്ലക്കൽ, ജോർജ് മാത്യു, ഷാജി എസ് എന്നിവർ പ്രസംഗിച്ചു, റോഡിന്റെ പണികൾ എത്രയും വേഗം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു, എത്രയും വേഗത്തിൽ പണികൾ പൂർത്തികരിച്ചില്ലങ്കിൽ ഇട്ടിയപ്പാറ- ജംഗ്ഷനിൽ കോളേജ് റോഡിൽ നിരാഹാര സമരം ഉൾപ്പെടെ പൊതുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ അനിത അനിൽകുമാർ പറഞ്ഞു, ശക്തമായ സമര പരിപാടികൾക്ക് എല്ലാ പിന്തുണയും പൊതു ജനങ്ങൾ അറിയിച്ചതായി നേതാക്കൾ പറഞ്ഞു



