
കോൺഗ്രസ് മല്ലപ്പള്ളി തിരുവല്ല ബ്ലോക്ക് കമ്മറ്റി ഗാന്ധിജയന്തി ദിനത്തിൽഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
ലോകരാജ്യങ്ങൾ ഗാന്ധിയൻ ആദർശങ്ങൾ പ്രവർത്തികമാക്കുവാൻ തയ്യാറായാൽ യുദ്ധങ്ങളും, അക്രമങ്ങളും പൂർണ്ണമായും തുടച്ചു നീക്കുവാൻ കഴിയുമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗം പ്രൊഫ. പി. ജെ. കുര്യൻ. ഗാസയിലെ കൂട്ടകുരുതി അവസാനിപ്പിക്കുവാൻ ഇസ്രായേൽ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഹിംസസാധിഷ്ഠിതമായ സനാതന ധർമ്മത്തിന്റെ തത്വങ്ങൾക്ക് ഇന്ന് ഏറ്റവും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് മല്ലപ്പള്ളി – തിരുവല്ല ബ്ലോക്ക് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തിയുടെ ഭാഗമായി ഗാസയിലെ വംശഹത്യക്കെതിരെ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് “മാനിഷാദ” ഉദ്ഘാടന ചെയ്തു സംസാരിക്കുയിരുന്നു അദ്ദേഹം. കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. റെജി തോമസ്, ജി. രഘുനാഥ് കുളനട, കോശി പി സക്കറിയ, ഈപ്പൻ കുര്യൻ, പി റ്റി എബ്രഹാം, വിശാഖ് വെൺപാല, അഖിൽ ഓമനക്കുട്ടൻ, ഷിജു സ്കറിയ, എ ഡി ജോൺ, അഭിലാഷ് വെട്ടിക്കാടൻ, അഡ്വ. ബിനു വി ഈപ്പൻ, ഷൈബി ചെറിയാൻ, ടോണി ഇട്ടി, ഗീത ശ്രീകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.



