News

കാർ വീട്ടുമുറ്റത്ത് ഇടാൻ സമ്മതിക്കാഞ്ഞതിന് ആക്രമണം : രണ്ടുപേർ അറസ്റ്റിൽ

കാർ വീട്ടുമുറ്റത്ത് ഇടുന്നത് തടഞ്ഞ വിരോധത്താൽ വീടുകയറി ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ രണ്ട് പേരെ പെരുമ്പെട്ടി പോലീസ് പിടികൂടി. പെരുമ്പെട്ടി മുക്കുഴി സ്റ്റാർ മുക്ക് മരിയക്കാവ് വീട്ടിൽ ജോർജ്ജ് മാത്യുവിനാണ് പ്രതികളുടെ ക്രൂരമർദ്ദനം ഏറ്റത്. 17 ന് വൈകിട്ട് 7.30 നാണ് സംഭവം. കോയിപ്രം വെള്ളിയാറ ഐരൂർ മരിയക്കാവിൽ വീട്ടിൽ ജെയ്‌സൺ ജോർജ്ജ് (53), പെരുമ്പെട്ടി കൊറ്റനാട് മുക്കുഴി പൈങ്കാവിൽ വീട്ടിൽ അരുൺലാൽ(42) എന്നിവരാണ് പിടിയിലായത്. ജോർജ്ജ് മാത്യുവിന്റെ ബന്ധുക്കളും അയൽവാസികളുമാണ് പ്രതികൾ. അരുൺ ലാലിന്റെ ഉടമസ്ഥതയിലുള്ള കാർ പാർക്ക്‌ ചെയ്യാൻ അനുവദിക്കാഞ്ഞതാണ് ആക്രമണകാരണം.
മുറിക്കുള്ളിൽ കയറി ജെയ്‌സൺ, ജോർജ്ജ് മാത്യുവിനെ കഴുത്തിൽ പിടിച്ച് തള്ളി താഴെയിട്ടു.വലതുവശം വാരിയെല്ല് ഭാഗത്ത് അരുൺ ലാൽ നാലഞ്ചുവട്ടം ചവുട്ടി, തുടർന്ന് ജെയ്‌സൺ കൊല്ലുമെന്ന് ആക്രോശിച്ച് കല്ലെടുത്ത് വലതു വാരിയെല്ല് ഭാഗത്തും ഇടത് തോളിലും ഇടിച്ചു. രണ്ട് വാരിയെല്ലുകൾ പൊട്ടുകയും, തോളിൽ ചതവ് സംഭവിക്കുകയും, ദേഹമാസകലം വേദനയ്ക്ക് ഇടയാക്കുകയും ചെയ്‌തു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജോർജ് മാത്യുവിന്റെ മൊഴി എസ് സി പി ഓ സോണിമോൻ ജോസഫ് രേഖപ്പെടുത്തി.എസ് ഐ ടി പി ശശി കുമാർ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്‌ ശേഷം പ്രതികൾ ഒളിവിൽ പോയി, വ്യാപകമാക്കിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ ഇവർ 21 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ഉണ്ടെന്ന് വ്യക്തമായി.സ്ഥലത്തെത്തി പോലീസ് പ്രതികളുടെ ഫോട്ടോ കാണിച്ച് തുടർന്ന തെരച്ചിലിൽ ഉടനടി കണ്ടെത്തി. കസ്റ്റഡിയിലെടുത്തു വൈദ്യപരിശോധനക്ക് ശേഷം രാത്രി സ്റ്റേഷനിലെത്തിച്ചു.ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികളുടെ അറസ്റ്റ് ഇന്ന് വെള്ളി രാവിലെ രേഖപ്പെടുത്തി, കാർ കസ്റ്റഡിയിലെടുത്തു,

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page