
ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ “ലഹരി മുക്തപന്തളം ” പദ്ധതി സംഘടിപ്പിച്ചു.
പന്തളം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷൻ ലിമിറ്റിലെ എല്ലാ എസ്.സി./എസ്.റ്റി. ഉന്നതികളിലും നടത്തിവരുന്ന “ലഹരി മുക്ത പന്തളം “എന്ന പദ്ധതിയുടെ ഭാഗമായി ഇന്ന് പന്തളം പൂളയിൽ ഉന്നതിയിൽ ആൻറി ഡ്രഗ് അവയർനസ് ക്ലാസുകളടക്കമുള്ള വിവിധ ബോധവൽക്കരണ
പരിപാടികൾ സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ പ്രതീകമായി ഫലവൃക്ഷ തൈ നടുകയും ചെയ്തു.
പന്തളം പൂളയിൽ ഉന്നതിക്ക് സമീപമുള്ള ജനകീയ വായനശാലയിൽ വച്ച് പന്തളം എസ് എച്ച് ഒ ടി ഡി പ്രജീഷ് ഉദ്ഘാടനം ചെയ്തു. പോലീസ് സബ് ഇൻസ്പെക്ടർ പോലീസ് സബ് ഇൻസ്പെക്ടർ യു. വി.വിഷ്ണു ലഹരിവിരുദ്ധ ക്ലാസും, വനിത സീനിയർ പോലീസ് ഓഫീസർ അനൂപ പോക്സോ ബോധവൽക്കരണ ക്ലാസിനും നേതൃത്വം നല്കി. ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ വിഷയാവതരണം നടത്തി. സമിതിയംഗങ്ങളായ ശ്രീ രാജൻ ബാബു കാർത്തികേയൻ, വിക്രമൻ,റീന, സംസ്കാര കലാ സാംസ്കാരിക വേദി പ്രസിഡന്റ് ധന്യ , വിനീത് എന്നിവർ സംസാരിച്ചു.


