
ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി “ജ്വാല – 03” എന്ന പേരിൽ സ്വയം പ്രതിരോധപരിശീലനം നൽകി
ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി “ജ്വാല – 03” എന്ന പേരിൽ തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ജില്ലയിൽ മൂന്നിടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധപരിശീലനം നൽകി. തിങ്കളാഴ്ച പരിപാടികളുടെ ഉദ്ഘാടനം അടൂർ മണക്കാല ഐ എച്ച് ആർ ഡി എഞ്ചിനിയറിംഗ് കോളേജിൽ രാവിലെ 10 ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ നിർവഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പ്രതിരോധം ലക്ഷ്യമാക്കി നടത്തുന്ന പരിപാടിയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൗജന്യമായാണ് പരിശീലനം നൽകുന്നത്. റാന്നി സെന്റ് തോമസ് കോളേജിൽ തിങ്കൾ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ പരിശീലനം നൽകി. പരിശീലനപരിപാടി ഡി സി ആർ ബി ഡി വൈ എസ് പി ബിനു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച കടമ്മനിട്ട മൗണ്ട് സിയോൺ ലീഗൽ സ്റ്റഡീസ് കോളേജിൽ രാവിലെ 10 30 മുതൽ ഉച്ചയ്ക്ക് 1 വരെയായിരുന്നു പരിശീലനം



