News

വായ്പൂര് കുളങ്ങരക്കാവ് ദേവി ക്ഷേത്രത്തിലെ കുംഭപൂരമഹോത്സവം മാർച്ച്‌ 13 മുതൽ 15 വരെ നടക്കും

വായ്പൂര് കുളങ്ങരക്കാവ് ദേവി ക്ഷേത്രത്തിലെ കുംഭപൂരമഹോത്സവം മാർച്ച്‌ 13 മുതൽ 15 വരെ നടക്കും.
ഉത്സവചടങ്ങുകൾ ക്ഷേത്രം തന്ത്രി കുഴിക്കാട്ട്ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവൻനാരായണൻഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലും മേൽശാന്തി വായിപ്പൂക്കര ഇല്ലത്ത് പ്രതിഷ്നമ്പൂതിരിയുടെ ചുമതലയിലും ക്ഷേത്രആചാരങ്ങൾക്ക് പ്രധാന്യംനൽകി വിവിധകലാപരിപാടികളോടെനടത്തപെടുന്നു. ഉത്സവദിവസങ്ങളിൽ ഭക്തർക്ക് തിരുമുൻപിൽ പറ. അൻപോലി എന്നിവനടത്താവുന്നതാണ്. മാർച്ച്‌ 13 പൂരത്തിന്റെ ദിവസം രാവിലെ കുളത്തൂർ ദേവിക്ഷേത്രത്തിൽ നിന്ന് കവടിയാട്ടം തുടർന്ന് 108 നാളികേരത്തിന്റെ ചതുശതനിവേദ്യം. വൈകുന്നേരം 5മണിക്ക് സേവ നിറമാല ദീപകാഴ്ച പുഷ്പാഭിഷേകം. രാത്രി 8.30 ന് പത്തനംതിട്ട ഒർജിനൽസിന്റെ ഗാനമേള. മാർച്ച്‌ 15 ന് വൈകിട്ട് എതിരെൽപ്പ് കുമാരമംഗലം ആനപ്പാറ പാലക്കൽ വൈക്കം കവലവഴി തിരികെ ക്ഷേത്രത്തിൽ എത്തിച്ചെരുന്നു. മാർച്ച് 16 ഞായറാഴ്ച 10.20നും 11.5 നും മദ്ധ്യേ ശാസ്താവിന്റെയും നാഗാദേവതകളുടെയും പുനപ്രതിഷ്ഠ നൂറുംപാലും മഹാപ്രസാദമുട്ട് എന്നിവ ഉണ്ടായിരിക്കും .

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page