
News
ജില്ലാ പോലീസ് ആസ്ഥാനത്ത് അന്താരാഷ്ട്രയോഗാദിനം ആചരിച്ച് പോലീസ്
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്താരാഷ്ട്ര യോഗാദിനം പോലീസ് ആസ്ഥാനത്ത് ആചരിച്ചു. ഇതിന്റെ ഭാഗമായി ക്യാമ്പ് ഡി എച്ച് ക്യൂ സഭാഹാളിൽ രാവിലെ 7 ന് യോഗാമുറകൾ അഭ്യസിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരൻ, നർകോട്ടിക് സെൽ ഡി വൈ എസ് പി ബി അനിൽ, ജില്ലാ പോലീസ് ഓഫീസിലെ വിവിധ യൂണിറ്റുകളിലെയും ഡി എച്ച് ക്യൂ യൂണിറ്റിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. യോഗാക്ലാസ്സ് പരിശീലക അഞ്ചു ബി ദാസ് നയിച്ചു.



