News

ഡാൻസാഫ് ടീമും അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിലായി

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെതുടർന്ന് ഡാൻസാഫ് ടീമും അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ബീഹാർ സ്വദേശി പിടിയിലായി. ബീഹാർ ഭാഗൾപ്പൂർ മഹേഷ്കൂർ, ഗോപാൽ മണ്ഡൽ മകൻ ലാടു മണ്ഡൽ (28) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 6 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അടൂരും പരിസരങ്ങളിലും അഥിതി തൊഴിലാളികൾക്ക് ഇയാൾ കഞ്ചാവ് കച്ചവടം ചെയ്യുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചും മറ്റും പ്രതിയെ വിശദമായി ചോദ്യം ചെയ്തു. അടൂർ കോട്ടമുകളിലെ ഇയാളുടെതാമസസ്ഥലത്തുനിന്നുമാണ് പിടികൂടിയത്. പത്രക്കടലാസ്സിൽ പൊതിഞ്ഞ മൂന്ന് പാക്കറ്റുകളായാണ് കഞ്ചാവ് കണ്ടെടുത്തത്. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ, അടൂർ പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡാൻസാഫ് ടീം അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു. അഥിതി തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് റെയ്‌ഡുകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page