
News
ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ടു
ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ടു.
റാന്നി അത്തിക്കയം കക്കുടുമൺ പുത്തൻപറമ്പിൽ മാത്യു (56)ണ് മരിച്ചത്.ശനിയാഴ്ച രാവിലെ 8.30 ചെത്തോങ്കര -അത്തിക്കയം റോഡിൽകക്കുടുമൺ ജംഗഷ്ഷനു സമീപമാണ് അപകടം ഉണ്ടായത്.മാത്യു ജോലിക്കായ കക്കുടുമണ്ണിൽ നിന്നുംസ്കൂട്ടറിൽ അത്തിക്കയം ഭാഗത്തേക്ക് യാത്ര ചെയ്യവേക്കുടുമൺകയറ്റം കയറി നിരപ്പിൽഎത്തുമ്പോൾഉള്ളവളവിൽ വെച്ച് ഇതേ ദിശയിൽ ഓടി വന്നടോറസ് ലോറി സ്കൂട്ടറിതട്ടിസ്കൂട്ടർമറിയുകയുകയായിരുന്നതിനെതുടർന്നാണ് അപകടം ഉണ്ടായതായിപറയുന്നത്. ഉടൻ തന്നെ നാട്ടുകാർ പെരുനാട് പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചുവരുന്നു.



