
News
ശബ്ദം കൂട്ടി പാട്ടുവച്ചതിന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പോലീസ്പിടിയിലായി
ശബ്ദം കൂട്ടി പാട്ടുവച്ചതിന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പോലീസ്പിടിയിലായി
ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്ത് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ യുവാവിനെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. അടൂർ ഇളമണ്ണൂർ പൂതങ്കരയിൽ വെള്ളിയാഴ്ച രാത്രി 9.30 നാണ് സംഭവം നടന്നത്. പൂതങ്കര കാവിൽ പടിഞ്ഞാറ്റേതിൽ അനീഷിനാണ് (32) വീട്ടിനുള്ളിൽ വച്ച് വെട്ടേറ്റത്. ഇയാൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്കും ചെവിയ്ക്കും വെട്ടുകത്തിവച്ചാണ് വെട്ടിയത്. സംഭവത്തിൽ അയൽവാസി പൂതങ്കര സന്ദീപ് ഭവനിൽ സന്ദീപിനെ(34) അടൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു



