News

തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം

തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജില്ലയിലാകെ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.

നഗരസഭയുടെ പേര്, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍

അടൂര്‍- അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍
പത്തനംതിട്ട- പത്തനംതിട്ട  കാതോലിക്കേറ്റ് കോളജ്
തിരുവല്ല- തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
പന്തളം- പന്തളം എന്‍.എസ്.എസ് കോളജ്

ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രം എന്ന
ക്രമത്തില്‍

മല്ലപ്പള്ളി

ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി

വോട്ടെണ്ണല്‍ കേന്ദ്രം- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

പുളിക്കീഴ്

കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര

വോട്ടെണ്ണല്‍ കേന്ദ്രം- തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കോയിപ്രം

അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം

വോട്ടെണ്ണല്‍ കേന്ദ്രം- ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

ഇലന്തൂര്‍

ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം

വോട്ടെണ്ണല്‍ കേന്ദ്രം- കോഴഞ്ചേരി സെന്റ് തോമസ് കോളജ്

റാന്നി

റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ

വോട്ടെണ്ണല്‍ കേന്ദ്രം- റാന്നി സെന്റ് തോമസ്  കോളജ്

കോന്നി

കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ  

വോട്ടെണ്ണല്‍ കേന്ദ്രം- കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

പന്തളം

പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി

വോട്ടെണ്ണല്‍ കേന്ദ്രം- പന്തളം എന്‍.എസ്.എസ് കോളജ്

പറക്കോട്  

ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പളളിക്കല്‍

വോട്ടെണ്ണല്‍ കേന്ദ്രം- അടൂര്‍ കേരള യൂണിവേഴ്സിറ്റി ബിഎഡ് സെന്റര്‍

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഡിസംബര്‍ 13ന്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 13 രാവിലെ എട്ട് മുതല്‍. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വോട്ടെണ്ണല്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ കൗണ്ടിംഗ് കേന്ദ്രത്തില്‍ നടക്കും. നഗരസഭയുടെ വോട്ടെണ്ണല്‍ അതാത് കേന്ദ്രങ്ങളില്‍ നടക്കും. ഒരു സ്ഥാനാര്‍ഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെണ്ണല്‍ മേശയുടെ എണ്ണത്തിന് തുല്യമായ ആളുകളെ കൗണ്ടിംഗ് ഏജന്റുമാരായി വരണാധികാരിക്ക് നോട്ടീസ് നല്‍കി നിയമിക്കാം. ഓരോ വാര്‍ഡിലും പോസ്റ്റല്‍ വോട്ട് ആദ്യം എണ്ണും.   വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വരണാധികാരി ഫലം പ്രഖ്യാപിക്കും.

ജില്ല പഞ്ചായത്ത്: പോളിംഗ് ശതമാനം

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, ആകെ വോട്ടര്‍മാര്‍, വോട്ട് ചെയ്തവര്‍, പോളിംഗ് ശതമാനം എന്ന ക്രമത്തില്‍

പുളിക്കീഴ്- 61401- 41270- 67.21
കോയിപ്രം- 61500- 39395- 64.06
മല്ലപ്പള്ളി- 57257- 38350- 66.98
ആനിക്കാട്- 63694- 42407- 66.58
അങ്ങാടി- 54905- 34364- 62.59
റാന്നി- 52786- 35054- 66.41
ചിറ്റാര്‍- 49181- 34002- 69.14
മലയാലപ്പുഴ- 45750- 30333- 66.30
കോന്നി- 45355- 30684- 67.65
പ്രമാടം- 45361- 31368- 69.15
കൊടുമണ്‍- 58414- 40031- 68.53
കലഞ്ഞൂര്‍- 52729- 35341- 67.02
ഏനാത്ത്- 49111- 33659- 68.54
പള്ളിക്കല്‍- 55677- 38833- 69.75
കുളനട- 58487- 39698- 67.87
ഇലന്തൂര്‍- 45784- 30697- 67.05
കോഴഞ്ചേരി- 60134- 38727- 64.40

ആകെ വോട്ടര്‍മാര്‍- 917526, വോട്ട് ചെയ്തവര്‍- 614213, പോളിംഗ് ശതമാനം- 66.94

ദര്‍ഘാസ്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ സപ്ലൈ ഓഫീസിലേക്ക് സ്‌ക്വാഡ് 4 ( ഔട്ടര്‍ പമ്പ) പ്രവര്‍ത്തനത്തിന് (പമ്പ, നിലയ്ക്കല്‍ ഒഴികെ ജില്ലയിലെ ഇതര സ്ഥലങ്ങള്‍)  ഡിസംബര്‍ 22 മുതല്‍ തീര്‍ഥാടനകാലം അവസാനിക്കുന്നതുവരെ വാഹനം വാടകയ്ക്ക് നല്‍കാന്‍  ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി  ഡിസംബര്‍ 19 വൈകിട്ട് അഞ്ച് വരെ. ഫോണ്‍ : 0468 2222612.

കമ്പ്യൂട്ടര്‍ പരിശീലനം

കോന്നി ജില്ലാ നൈപുണ്യ വികസന  കേന്ദ്രത്തില്‍ ഒരു മാസത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിക്കുന്നു.  യോഗ്യത എസ് എസ് എല്‍ സി.  പ്രായപരിധി 15-45. ഫോണ്‍ : 9188910571.

മഞ്ഞപ്പിത്തം: ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍ അനിതകുമാരി.  
കുടിവെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിക്കുക.  തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്. ഭക്ഷണത്തിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിനു ശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. ശുദ്ധജല സ്രോതസുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. മലമൂത്ര വിസര്‍ജനം  കക്കൂസുകളില്‍ മാത്രമാക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യവും  കക്കൂസുകളില്‍ നിക്ഷേപിക്കുക.
 പനി, ഓക്കാനം , ഛര്‍ദി, ശരീര വേദന , വയറുവേദന , മൂത്രത്തിനോ കണ്ണിനോ , ത്വക്കിനോ മഞ്ഞ നിറം എന്നിവയില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യപ്രവര്‍ത്തകരെയോ വിവരമറിയിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മൂന്നാഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വിശ്രമിക്കണം. അശാസ്ത്രീയ ചികിത്സാ മാര്‍ഗം സ്വീകരിക്കരുത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page