News

17 കാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകൾ കൈക്കലാക്കി വെബ്സൈറ്റുകളിൽ അപ് ലോഡ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

ചിറ്റാറിൽ 17 വയസുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകൾ കൈക്കലാക്കിയ ശേഷം വെബ്സൈറ്റുകളിൽ അപ് ലോഡ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ ആനപ്പാറ സ്വദേശിയായ രാഹുൽമധു (20) ആണ് അറസ്റ്റിലായത്. 17 കാരിയായ പെൺകുട്ടിയുമായി പ്രതി അടുപ്പത്തിലായ ശേഷം നഗ്നഫോട്ടോകൾ അയച്ച് കൊടുക്കുവാൻ നിർബന്ധിക്കുകയും അയച്ചുകൊടുത്തില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി വാട്സ് ആപ്പ് മുഖേന ഫോട്ടോകൾ കൈക്കലാക്കിയ ശേഷം വെബ്സൈറ്റുകളിൽ അപ് ലോഡ് ചെയ്യുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. പ്രതിയെ ചിറ്റാർ പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ ജി.യുടെ നേതൃത്വത്തിൽ ഉളള അന്വേഷണസംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി .പ്രതിയെ റിമാൻഡ് ചെയ്തു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page