
News
തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്ക് നൽകുന്ന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ചെയ്തു
റാന്നി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്ക് നൽകുന്ന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പ്രസിഡൻറ് കെ എസ് ഗോപി നിർവഹിച്ചു. വൈസ് പ്രസിഡൻറ് എം എസ് സുജ അധ്യക്ഷയായി ലൈബ്രറികൾക്ക് ആവശ്യമായ കമ്പ്യൂട്ടർ, അലമാര, കസേര എന്നിവയാണ് വിതരണം ചെയ്തത്. അഡ്വ ജേക്കബ് സ്റ്റീഫൻ, സതീഷ് കെ പണിക്കർ, കോമളം അനിരുദ്ധൻ, അഡ്വ തോമസ് ടി മാത്യു, ഷിജി മോഹൻ, എം എസ് സുജ, നയന സാബു, അന്നമ്മ തോമസ് എന്നിവർ സംസാരിച്ചു



