News

വഴിയരികിൽ മാലിന്യം നിക്ഷേപിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിയെ കൈയ്യോടെ പിടികൂടി പഞ്ചായത്ത് പ്രസിഡൻ്റ്

  1. റാന്നി പഞ്ചായത്ത് സ്ഥാപിച്ച എം സി എഫ്ൻ്റെ മുന്നിൽ ഉപേക്ഷിച്ച മാലിന്യമാണ് പഞ്ചായത്ത് പ്രസിഡിൻ്റെ നേതൃത്വത്തിൽ കൈയ്യോടെ പിടികൂടിയത്. റാന്നി ഗ്രാമപഞ്ചായത്ത് മന്ദിരം -വടശ്ശേരിക്കര റോഡിൽ കാളപ്പാലത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന എം സി എഫ്നു സമീപത്ത് കുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അടങ്ങുന്നമാല്യന്യങ്ങളാണ് ഉടമസ്ഥരെ അടക്കം കണ്ടു പിടിച്ചത്.കാളപ്പാലത്തിനു സമീപം മാലിന്യം തള്ളിയതായി പഞ്ചായത്ത് പ്രസിഡൻ്റിനെ പരിസരവാസികൾഇന്നലെ രാവിലെ 10 മണിയോടെ വിളിച്ചറിയിച്ചതിനെ തുടർന്ന് പ്രസിഡൻ്റ് കെ ആർ പ്രകാശും ,ജൂനിയർ ഹെൽത്ത് ഇൻസ്പടർ എന്നിവർ ചേർന്ന്ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾപരിശോധന നടത്തിയപ്പോഴാണ് ഇവിടെ സ്ഥാപിച്ച എം സി എഫ് ന്സമീപം കണ്ട മാലിന്യത്തിൻ്റെ ഉടമസ്ഥരെ മനസിലാക്കാൻ പറ്റിയത്. കാളപ്പാലത്തിന് സമീപം താമസിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ അഡ്രസ് മാലിന്യങ്ങൾക്കകത്ത് കണ്ടെത്തിയാതാണ് ഉടമസ്ഥനെ മനസിലാക്കാൻ സഹായകം മായത്.കഴിഞ്ഞ ആഴ്ചയിൽ റാന്നിക്ക് പുറത്ത് നിന്ന് ഓട്ടോയിൽ ഇവിടെ മാലിന്യം തള്ളിയവരെ പിടികൂടിയിരുന്നു.വീണ്ടും ഈ സ്ഥലത്ത് മാലിന്യം കൊണ്ടിട്ടിരിക്കുന്നത് കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സമീ പവാസിയാണ് മാലിന്യം തള്ളിയത് മനസിലാക്കാൻ സാധിച്ചത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page