പ്ലാച്ചേരി ജംഗ്ഷനു സമീപം വനത്തോടു ചേർന്നുള്ള റോഡിൽ മദ്യപിച്ച് ബൈക്കിൽനിന്ന് വീണയാളിനെ പോലീസ് എത്തി സ്റ്റേഷനിലെത്തിച്ചു.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി ജംഗഷനു സമീപം വനംമുറിക്ക് റോഡിൽ ബൈക്കിൽനിന്നും വീണയാളിയാണ് മണിമല പോലീസ് എത്തി സ്റ്റേഷനിൽ എത്തിച്ചത്.ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ബൈക്കിൽനിന്ന് മറിഞ്ഞ് റോഡിൽ കിടക്കുന്നയാളിനെ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.സംഭവം കണ്ടവർഉടൻതന്നെ മണിമല പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ബൈക്ക് ലോക്കാക്കി, വീണു കിടന്നയാളിനെ പോലീസ് സ്റ്റേഷനിലെത്തിക്കുകയും മായിരുന്നു.മുൻപ് ഇയാൾ വീണ് പരിക്ക് ഉണ്ടായിരുന്നതായും, മദ്യലഹരിയിലയതിനാൽ ചോദ്യങ്ങൾ ഉത്തരം പറയുന്നില്ലന്നും പോലീസ് പറഞ്ഞു.