News

റാന്നിമക്കപ്പുഴയിൽ ബൈക്ക് മോഷടിച്ച യുവാക്കളെ പോലീസ്‌ അറസ്റ്റു ചെയ്തു കോടതിയിൽഹാജരാക്കി റിമാൻ്റു ചെയ്തു

റാന്നിമക്കപ്പുഴയിൽ ബൈക്ക് മോഷടിച്ച യുവാക്കളെ പോലീസ്‌ അറസ്റ്റു ചെയ്തു കോടതിയിൽഹാജരാക്കി റിമാൻ്റു ചെയ്തു. മുണ്ടക്കയം വെട്ടിത്തറയിൽ മുഹമ്മദ് ഫഹദ് (18) കോട്ടയം കൂട്ടിക്കൽ കരിപ്പായിൽ വീട്ടിൽ. ഇനയത്ത് റസാക്ക് (20) എന്നിവരാണ് മുണ്ടക്കംപോലിസിൻ്റെ വലയിലായത് കഴിഞ്ഞ 18 ന് റാന്നി മക്കപ്പുഴ-ചേത്തക്കൽ റോഡിൻ്റെ വശത്തുള്ള കിഴക്കേടത്ത് സൗരവിൻ്റെ വീടിൻ്റെ മുറ്റത്ത് നിന്നാണ് യുവാക്കൾ ചേർന്ന് ബൈക്ക് മോഷ്ടിക്കുന്നത്. ബൈക്ക് മോഷണത്തേതുടർന്ന് ഉടമ സൗരവ് റാന്നി പോലീസിൽ പരാതി നല്കിയിരുന്നു. ചൊവ്വാഴ്ച മുണ്ടക്കയം പോലീസിൻ്റെ വാഹന പരിശോധനയിൽ പെട്ടയുവാൾ ബൈക്ക് ഉപേക്ഷിച്ച് ഓടുകയും തുടർന്ന് മുണ്ടക്കയംപോലീസ് നടത്തിയതിരച്ചിലിലാണ് ഇവർ പിടിയിലായത്. റാന്നിയിൽ നിന്ന്ബൈക്ക് മോഷ്ടിച്ച യുവാക്കളെ മുണ്ടക്കയം പോലീസ് റാന്നി പോലീസിന് കൈമാറിയതിയതിനെ തുടർന്ന് ഇവരെ വിശദമായ ചോദ്യചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page