News

നാട്ടുകാരുടെ പ്രതിക്ഷേധത്തേ തുടർന്ന്നിർത്തിവെച്ചിരുന്ന വലിയ പറമ്പുപടി സൈലൻ്റ് വാലിയിലെ ഓട നിർമ്മാണം തുടങ്ങി

റാന്നിഇട്ടിയപ്പാറയിൽ സംസ്ഥാന പാതയുടെ ഓട നിർമ്മാണത്തിന് കെ എസ്.റ്റി.പി.ഉദ്യോഗസ്ഥരും, നാട്ടുകാരും സമവായത്തിലെത്തിയോടെ ഓട നിർമ്മാണത്തിൻ്റെ പ്രവൃത്തികൾ തുടങ്ങി. കഴിഞ്ഞ കുറേ മാസങ്ങളായി ഇവിടെ ഓട നിർമ്മാണത്തിനെ എത്തിയ ഉദ്യോഗസ്ഥരെയും തോഴിലാളികളെയും നാട്ടുകാരായ സൈലൻ്റ് വാലി റോഡ് സംരക്ഷണസമതി തടഞ്ഞതു കാരണം പ്രവൃത്തികൾ മുടങ്ങുന്ന സ്ഥിതിയാണ് ഉണ്ടായത്.ബുധനാഴ്ച പകൽ 11 മണിയോടെ ഓട നിർമ്മാണത്തിന് ഉദ്യോഗസ്ഥർ എത്തിയോടെ നാട്ടുകാർ പ്രതിഷേധിക്കാൻ കൂടിയെങ്കിലും, കെ എസ്.റ്റി.ഉദ്യോഗസ്ഥരും, നാട്ടുകാരും പോലീസിൻ്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തോടെ പ്രശ്നത്തിന് പരിഹാരം ഉണ്ടായി.
സംസ്ഥാന പാതയിൽ വലിയ പറമ്പ് പടിയിൽ നിർമ്മിക്കേണ്ട ഓട നാട്ടുകാരുടെ പ്രതിഷേധത്തേതുടർന്ന് നിർത്തിവെച്ചിരുന്ന ഓട നിർമ്മാണമാണ് കഴിഞ്ഞ 6 മാസക്കാലത്തോ നിലച്ചിരുന്നത്.റാന്നി ഇട്ടിയപ്പാറ വലിയ പറമ്പു പടിയിൽ സൈലൻ്റ് വാലിറോഡ് സംരംക്ഷണസമതിയാണ് സംസ്ഥാന പാതയുടെ ഓട നിർമാണത്തിന് തുടക്കം മുതൽ പ്രതിക്ഷേധവും മായി രംഗത്ത് എത്തിയത്. മുൻപ് സംസ്ഥാന പാതയുടെനവീകരണ പ്രർത്തികളുടെ ഭാഗമായ ഓട നിർമ്മാണത്തിന് മണ്ണുമാന്തിയന്ത്രവും മായി എത്തിയ കെ.എസ്.റ്റി.പി.ഉദ്യോഗസ്ഥരടക്കമുള്ള സംഘത്തേപ്രതിക്ഷേധക്കാരായ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിൻ്റെ വക്കിൽ വരെ എത്തിയിരുന്നു. സ്ഥലത്ത് റാന്നി പോലീസും സ്ഥലത്ത് എത്തിയതോടെ പ്രദേശവാസികളായ പ്രതിക്ഷേധക്കാർ പ്ലേ കാർഡും മായി മുദ്രവാക്യം വിളിച്ച് റോഡിൽ നിരന്ന് പ്രതിക്ഷേധം കടുപ്പിച്ചതാണ് അന്ന് പണി ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ മടങ്ങുവാൻ കാരണമായത് .എന്നാൽ ഇത്തവണ ഉദ്യോഗസ്ഥർ നാട്ടുകാരെ പ്രകോപ്പിക്കാതെ സംഭവസ്ഥലത്ത് എത്തിയ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ നേതാക്കളുടേയും സാന്നിധ്യത്തിൽ പ്രതിക്ഷേധക്കാരും മായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി പണികൾ തുടങ്ങുകയായിരുന്നു. മുൻ എംഎൽഎ രാജുഏബ്രഹാം, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി, വാർഡ് മെമ്പർ ചാക്കോ വളയനാട്ട്, ബിജെപി മണ്ഡലം പ്രസിഡൻ്റ് അനിഷ് നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ,അഡ്വ.സിബിതാഴിത്തില്ലത്ത്,സി പി എം ലോക്കൽ സെക്രട്ടറി, പ്രസാദ് എൻ.ഭാസ്കരൻ,അഡ്വ. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, പ്രമോദ് മന്ദമരുതി, ബി.ജെ.പി. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ്, സതീഷ് വലിയകുളം എന്നിവർ പങ്കിടുത്തു..ഓട നിർമ്മാണത്തിൽ കോടതി ഇടപെടലും, നാട്ടുകാരുടെ കടുത്ത പ്രതിക്ഷേധവും ഉള്ളതിനാൽ റാന്നി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.സുരേഷിൻ്റ നേതൃത്വത്തിൽ പോലീസ് സംഘവും സംഭവസ്ഥലത്ത് എത്തിയിരുന്നു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page