
പിഎം എ വൈ പദ്ധതിയിൽ വീട് അനു വദിച്ച കുടുംബത്തിന് അമേരിക്കൻ മലയാളി സംഘടനയായ ഫോമയുടെ കൈത്താങ്ങ്
കല്ലൂപ്പാറ പഞ്ചായത്തിൽ പിഎം എ വൈ പദ്ധതിയിൽ വീട് അനു വദിച്ച കുടുംബത്തിന് അമേരിക്കൻ മലയാളി സംഘടനയായ ഫോമയുടെ കൈത്താങ്ങ്. പഞ്ചായത്തിൽ നിന്നും നൽകുന്ന 4 ലക്ഷം രൂപയ്ക്ക് പുറമെ 4 ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് ഫോമ നൽകുന്നത്. ഗുണഭോക്തൃ വിഹിതമായ കുടുംബം നൽകുന്ന അൻപതിനായിരം രൂപയും ചേർത്ത് 8.5 ലക്ഷം രൂപക്ക് ഭവന നിർമ്മാണം പൂർത്തീകരിക്കും. ഫോമ ജോ. സെക്രട്ടറി പോൾ ജോസിന്റെ ഇടപെടലാണ് ഇതിന് കാരണമായത്. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ തറക്കല്ലിടിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂസൻ തോംസൻ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. വര്ഗീസ് മാമ്മൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ഡിസിസി ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ, ഫോമ മുൻപ്രസിഡന്റ് ശശിധരൻ നായർ, ഫിലിപ്പ് ചാമത്തിൽ ഫോമ ഭാരവാഹികളായ ജോസ്, രാജൻ യോഹന്നാൻ, സാമൂവൽ മത്തായി, ഡെന്നീസ് മാത്യു, പാസ്റ്റർ പി. ശമുവേൽ, കോർഡിനേറ്റർ അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു



