
ലഹരിവസ്തുക്കൾക്കെതിരായ പോലീസ് റെയ്ഡിൽ യുവാവ് കഞ്ചാവുമായി പിടിയിലായി
ലഹരിവസ്തുക്കൾക്കെതിരായ പോലീസ് റെയ്ഡുകൾ ജില്ലയിൽ തുടരുന്നു, കഞ്ചാവുമായി യുവാവിനെ പത്തനംതിട്ടയിൽ പിടികൂടി. ഇലന്തൂർ ഈസ്റ്റ് വാര്യപുരം, ഇലവുംപാറ പുതിയത്ത് വീട്ടിൽ ലിബിൻ ജോൺ മാത്യു (25) ആണ് ഡാൻസാഫ് സംഘത്തിന്റെയും പത്തനംതിട്ട പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇയാളിൽ നിന്നും 20 ഗ്രാം കഞ്ചാവു പിടിച്ചെടുത്തു. പത്തനംതിട്ട കരിമ്പിനാകുഴിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ വിശദമായി പോലീസ് ചോദ്യം ചെയ്തു.
കഴിഞ്ഞദിവസം പുളിക്കീഴ്, കീഴ്വായ്പ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാപ്പ കേസ് പ്രതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഒരു കിലോ 200 ഗ്രാം കഞ്ചാവ് രണ്ട് കേസുകളിലുമായി ഇവരിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരം പരിശോധനകൾ തുടർന്നുവരികയാണെന്നും, കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.



