
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയുമായ കൊടും ക്രിമിനൽ അറസ്റ്റിലായി
2015 കാലയളവ് മുതൽ വിവിധ കോടതികളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും കൊലപാതക ശ്രമം, റോബറി, സ്ത്രീപീഡനം തുടങ്ങിയ വിവിധ കേസുകളുടെ പ്രതിയുമായ നൂറനാട് പാലമേൽ കുളത്തും മേലേതിൽ കൊച്ചുതറയിൽ വീട്ടിൽ ആർ .മനോജ് 35 വയസ്സ് ആണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2023 കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടലാത്സംഗത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതിയാണ് മനോജ് ടി കേസിലേക്ക് മറ്റു നാല് പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണ പൂർത്തിയാക്കി പ്രതികൾ ശിക്ഷ അനുഭവിച്ചു വരികയാണെങ്കിലും പ്രധാന പ്രതിയായ മനോജിന് ഇന്നുവരെ പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല ടി കേസിലേക്കാണ് തമിഴ്നാട് ശിവഗംഗ ജില്ലയിൽ കാരക്കുടി എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞു വന്ന മനോജിനെ അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാർ, എ എസ് ഐ ഗോപകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. അമീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. നൂറനാട് പോലീസ് സ്റ്റേഷൻ മാത്രം മനോജിനെ നാലോളം കേസുകളിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിട്ടുണ്ട് നിരവധി കേസുകളിൽ മനോജ് പ്രതിയാണെങ്കിലും പോലീസിന്റെ വലയിൽ അകപ്പെടുന്നത് ആദ്യമായിട്ടാണ്


