
News
പഠനോപകരണങ്ങൾ വിതരണം ചെയ്തു. റാന്നി:പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ മോതിരവയൽ ഉരുളേൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
റാന്നി:പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ മോതിരവയൽ ഉരുളേൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 150 ഓളംകുട്ടികൾക്കാണ് സ്കൂൾ പ്രവേശനോത്സവ ദിനത്തിൽ,പഠനോപകരണങ്ങൾ നല്കിയത്. കുറിയാക്കോസ് മോർ ഇവാനിയോസ് മെത്രോ പോലീത്ത വിതരണ ഉദ്ഘാടന കർമ്മം നിർവഹിച്ചു, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ അധ്യക്ഷയായി, ജോളി ജോസഫ്, പ്രഭുരാജ്, പി പി വിജയൻ, റെജി പുതുശ്ശേരി, എന്നിവർ ആശംസകൾ പറഞ്ഞു, എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും, എ പ്ലസ് വാങ്ങിയ അർപ്പിത ഷിനുവിനെ മെത്രോ പോലീത്ത അനുമോദിച്ചു



