News

മോണ്ടിസോറി പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്/വോക്ക് ഇന്‍ ഇന്റര്‍വ്യൂ /വനിതാ സംരംഭകത്വ വികസന പരിശീലനം/കുടിശിക അദാലത്ത് /ടെന്‍ഡര്‍

മോണ്ടിസോറി , പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍)  ട്രെയിനിംഗ്  ഡിവിഷന്‍  നടത്തുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി   ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം/പ്ലസ് ടു/എസ്എസ്എല്‍സി  യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . ഫോണ്‍ : 7994449314.

വോക്ക് ഇന്‍ ഇന്റര്‍വ്യൂ  

കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 25 രാവിലെ 10.30ന് നടത്തും. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് , മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ,് മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുളളവര്‍ക്കും  ജില്ലയിലുളളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50വയസ്.  ഫോണ്‍ : 0468 2344823.

വനിതാ സംരംഭകത്വ വികസന പരിശീലനം
 
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്)  അഞ്ച് ദിവസത്തെ  വനിതാ സംരംഭകത്വ വികസന പരിപാടി കളമശേരി കീഡ് കാമ്പസില്‍ സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് പരിശീലനം. ഫോണ്‍ : 0484 2532890, 2550322, 7994903058.

കുടിശിക അദാലത്ത്

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  മാര്‍ച്ച് 31 വരെ ജില്ലയില്‍ കുടിശിക അദാലത്ത് നടത്തുന്നു.  കൃത്യമായി അംശദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍, പിരിഞ്ഞുപോയ ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍,  അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇളവ് ലഭിക്കും. അദാലത്തില്‍ സഹകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ റവന്യുറിക്കവറി ഉള്‍പ്പെടെയുളള നിയമ നടപടികള്‍ 2025 ഏപ്രില്‍ ഒന്നു മുതല്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2223169.

ടെന്‍ഡര്‍
 
പുളികീഴ് ഐസിഡിഎസ് പ്രൊജക്ടിന്റെ   പരിധിയിലുളള 155 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് മൂന്ന്. ഫോണ്‍ : 0469 2610016, 9188959679

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page