News

പത്തനംതിട്ട ആറന്മുളയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിലായി

ആറന്മുളയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കടത്തിക്കൊണ്ടുപോയി ബന്ധുവീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുലശേഖരപതി സ്വദേശി ചാഞ്ഞ വാക്കൽ വീട്ടിൽ സന്ദീപ് പി സജി (19) എന്നയാളാണ് ആറന്മുള പോലീസിന്റെ പിടിയിലായത്. കഴിഞ്ഞവർഷം സെപ്റ്റംബർ മാസം മുതൽ കുട്ടിയുമായി പ്രണയത്തിലായ പ്രതി കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പലസ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി പഠിക്കുന്ന സ്ഥാപനത്തിലെ കൗൺസിലിങ്ങിനിടയിലാണ് പീഡനവിവരം അറിയാനിടയായത്. ഇൻസ്പെക്ടർ എസ് എച്ച് ഒ. സജു വി, സബ് ഇൻസ്പെക്ടർ നിയാസ് , സീനിയർ സിവിൽ പോലീസ് ഓഫീസർ ഉമേഷ് റ്റി. നായർ , പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിൽ നിന്നും പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page