
പത്തനംതിട്ട ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു
പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ളാഹ മഞ്ഞത്തോട് ട്രൈബൽ ഉന്നതിയിൽ പത്തനംതിട്ട. ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐപിഎസിന്റെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഉത്തമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐപിഎസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . ചടങ്ങിൽ റാന്നി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജയരാജ് ആർ , പെരുനാട് പോലീസ് ഇൻ സ്പെക്ടർ വിഷ്ണു ജി , ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുഹേഷ് , എക്സൈസ് ഇൻ സ്പെക്ടർ ആദർശ് , വില്ലേജ് ഓഫീസർ ഗിരിഷ്, എസ്.സി.,എസ് റ്റി പ്രമോട്ടർ വിജി തുടങ്ങി ഫോറസ്റ്റ്, എക്സൈസ് ,റവന്യൂ ,പോലീസ്, ട്രൈബൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുളള ഉദ്യോഗസ്ഥരും ളാഹ മഞ്ഞത്തോട് ഉന്നതിയിലെ ഊരുമൂപ്പൻ രാജു , വേലൻ പ്ലാവ് ഉന്നതിയിലെ ഉരു മൂപ്പൻ രാജൻ , ളാഹ വല്യപാറ, മഞ്ഞത്തോട് , വേലൻ പ്ലാവ് തുടങ്ങിയ ഉന്നതികളിൽ നിന്നുമുളള സ്ത്രീകളും കുട്ടികളും പുരുഷൻമാരും അടക്കം നൂറിലധികം ആളുകളും പങ്കെടുത്തു .
അദാലത്തിൽ ധാരാളം പരാതികൾ പരാതികളിൽ ഭൂരിഭാഗവും മറ്റുളള വകുപ്പുകളുമായി ബന്ധപ്പെട്ടുളളതാകായാൽ ഫോറസ്റ്റ്, എക്സൈസ് ,റവന്യൂ ,ട്രൈബൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുളളവരുമായി ചേർന്ന് പരാതികൾക്ക് പരിഹാരം കാണുകയും. പോലീസുമായി ബന്ധപ്പെട്ട പരാതികൾ ക്ക് പരിഹാരം കാണുകയും .പോലീസിന്റെ ഭാഗത്തു നിന്നും ഉന്നതികളിൽ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കാമെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പു നൽകുകയും. പരിഹരിക്കുവാൻ സാധിക്കാത്ത മറ്റുളള വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ (ഫോറസ്റ്റ്, എക്സൈസ് ,റവന്യൂ ,ട്രൈബൽ) അതാതു വിഭാഗങ്ങളിലെ ജില്ലാ വകുപ്പു മേധാവികൾ മുഖേന പരിഹാരം കാണുന്നതിനും നിർ ദ്ദേശിച്ചു. പെരുനാട് പോലീസ് സബ് ഇൻസ്പെക്ടർ കുരുവിള സക്കറിയ ചടങ്ങിൽ കൃതജ്ഞത അറിയിച്ചു



