
പോലീസിനെ കബളിപ്പിച്ച് മുങ്ങിയ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിലായി
വർഷങ്ങളായി പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞു വന്ന പ്രതി ചിറ്റാർ പോലീസിന്റെ പിടിയിലായി. സീതത്തോട് ഗുരുനാഥൻ മണ്ണ് സ്വദേശിയായ പുത്തൻവീട്ടിൽ ഷാജി(50) ആണ് പിടിയിലായത്.
ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് കൈവശം വച്ചതിന് ചിറ്റാർ പോലീസും ചാരായം വാറ്റുന്നതിന് 300 ലിറ്റർ വാഷ് കൈവശം വെച്ച് സൂക്ഷിച്ചതിന് എക്സൈസും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി കഴിഞ്ഞ ഒരു വർഷമായി ബെല്ലാരി, സൂറത്ത് എന്നീ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. തുടർച്ചയായ അന്വേഷണത്തിൽ പ്രതി നാട്ടിലെത്തിയിട്ടുള്ളതായി വിവരം ലഭിച്ചു. ചിറ്റാര്പോലീസ് ഇൻസ്പെക്ടർ ജി,സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്. ഐ.അനില്‍ കുമാര്‍,എ. എസ്. ഐ.അനില്‍ , സി. പി. ഒ മാരായ അജിത്ത്,സജിന്‍ എന്നിവര്‍ അടങ്ങിയ സംഘം സീതത്തോട്ടിൽ നിന്നും പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.



