News

പത്തനംതിട്ട ജില്ല/വാർത്തകൾ/ അറിയിപ്പുകൾ/വോക്ക് ഇന്‍ ഇന്റര്‍വ്യു /ടെന്‍ഡര്‍ /എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം/സാധ്യതാ പട്ടിക /അങ്കണവാടി വര്‍ക്കര്‍ അഭിമുഖം /കുള്ളാര്‍ ഡാം 12 ന് തുറക്കും

  1. റേഷന്‍ വിതരണം
  2. ഫെബ്രുവരിയില്‍ എഎവൈ (മഞ്ഞ) കാര്‍ഡുകള്‍ക്ക് കാര്‍ഡ് ഒന്നിന് 30 കിലോ അരി, മൂന്ന് കിലോ ഗോതമ്പ് എന്നിവ സൗജന്യ നിരക്കിലും പാക്കറ്റ് ഒന്നിന് ഏഴ് രൂപ നിരക്കില്‍ രണ്ട് പാക്കറ്റ് ആട്ടയും ഒരു കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.
    പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്ക് ഓരോ അംഗത്തിനും നാല് കിലോ അരി, ഒരു കിലോ ഗോതമ്പ് എന്നിവ സൗജന്യ നിരക്കിലും ഗോതമ്പിനു പകരമായി ആട്ട പാക്കറ്റ് ഒന്നിന് ഏഴ് രൂപ (പരമാവധി മൂന്ന് പാക്കറ്റ് ആട്ട) നിരക്കിലും ലഭിക്കും.
    എന്‍പിഎസ് (നീല) കാര്‍ഡുകള്‍ക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി ഒരു കിലോഗ്രാമിന് നാല് രൂപ നിരക്കിലും എന്‍പിഎസ് വിഭാഗത്തിന് അധികമായി കാര്‍ഡ് ഒന്നിന് മൂന്ന് കിലോ സ്പെഷ്യല്‍ അരി ഒരു കിലോഗ്രാമിന് 10.90 രൂപ നിരക്കിലും ലഭിക്കും.
    എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുകള്‍ക്ക് കാര്‍ഡ് ഒന്നിന് ആറ് കിലോ അരി ഒരു കിലോഗ്രാമിന് 10.90 രൂപ നിരക്കിലും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
  3. ടെന്‍ഡര്‍
  4. ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങളുടെ ടെന്‍ഡര്‍  ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 24ന് മൂന്ന് വരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ,  ഫോണ്‍:  0468 2362129 ഇമെയില്‍-icdsprojectelanthur@gmail.com
  5. ടെന്‍ഡര്‍
  6. ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി  ഫെബ്രുവരി 25ന് മൂന്നുവരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ, ഫോണ്‍: 0468 2362129 ഇമെയില്‍-icdsprojectelanthur@gmail.com
  7. ടെന്‍ഡര്‍
  8. മല്ലപ്പള്ളി ശിശുവികസന പദ്ധതി പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍  ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 21ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍: 8281999122
  9. ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിംഗ് 18ന്
  10. നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുദ്ധി വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികള്‍ക്ക് നിയമപരമായ ഗാര്‍ഡിയന്‍ഷിപ്പ് (രക്ഷാകര്‍തൃത്വം) നല്‍കുന്നതിനുളള ഹിയറിംഗ് ഫെബ്രുവരി 18 ന് രാവിലെ 10.30 മുതല്‍ ഒന്നുവരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
  11. ടെന്‍ഡര്‍
  12. പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള  അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്  വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍  ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20 വൈകുന്നേരം മൂന്നുവരെ.   ഫോണ്‍. 04734256765.
  13. അങ്കണവാടി വര്‍ക്കര്‍ അഭിമുഖം
  14. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് അങ്കണവാടി വര്‍ക്കര്‍മാരെ  തിരഞ്ഞെടുക്കാനുള്ള അഭിമുഖം ഫെബ്രുവരി 14ന്  രാവിലെ ഒമ്പത് മുതല്‍ പഞ്ചായത്തുഹാളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അറിയിപ്പ്, അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ അസല്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.  അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ ഫെബ്രുവരി 13ന്  മുമ്പ് കോയിപ്രം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍.04692997331.
  15. സ്വയം തൊഴില്‍ പരിശീലനം
     
    എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഇന്നു (ഫെബ്രുവരി 12) മുതല്‍ സൗജന്യ ബ്യൂട്ടീഷ്യന്‍, തയ്യല്‍ എന്നിവ ആരംഭിക്കുന്നു. പ്രായം 18-45 വയസ്. ഫോണ്‍ :04682270243, 8330010232.
  16. സാധ്യതാ പട്ടിക
  17. ജില്ലയില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് / ആയുര്‍വേദ കോളജുകള്‍ വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍ 594/2023) തസ്തികയുടെ സാധ്യതാപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
  18. എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
  19. വിവിധ കാരണങ്ങളാല്‍ 1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെ  (രജിസ്‌ട്രേഷന്‍  കാര്‍ഡില്‍   പുതുക്കേണ്ട മാസം  10/1994   മുതല്‍  09/2024  വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും റീ രജിസ്റ്റര്‍  ചെയ്തവര്‍ക്കും മുന്‍ഗണന നിലനിര്‍ത്തി 2025 ഏപ്രില്‍ 30വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. ശിക്ഷാ നടപടിയുടെ ഭാഗമായോ   മനപൂര്‍വം  ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോറിറ്റി  നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതല്ല.  അപേക്ഷ 2025ഏപ്രില്‍ 30 വരെയുള്ള എല്ലാ പ്രവൃത്തിദിനങ്ങളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സ്വീകരിക്കും.  സീനിയോറിറ്റി പുനസ്ഥാപിക്കുന്നവര്‍ക്ക് തൊഴില്‍ രഹിത വേതനം ലഭിക്കില്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ്  ഓഫീസര്‍ അറിയിച്ചു. വെബ്‌സൈറ്റ് :www.eemployment.kerala.gov.in   ഫോണ്‍ :  0468 2222745.
  20. ടെന്‍ഡര്‍
  21. കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിലെ 107 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍, കണ്ടിജന്‍സി സാധനങ്ങള്‍  വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍  ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 19 ഉച്ചയ്ക്ക് രണ്ടുവരെ.   ഫോണ്‍. 04682333037, 9447161577.
  22. വോക്ക് ഇന്‍ ഇന്റര്‍വ്യു
  23. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യന്‍(പുരുഷന്‍മാര്‍), സെക്യൂരിറ്റി തസ്തികകളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത, പ്രവൃത്തി പരിചയം,  തിരിച്ചറിയല്‍ രേഖകകളുടേയും അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 17 രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.
    സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യന്‍: യോഗ്യത -ഐടിഐ (എന്‍സിവിടി)/ മൂന്നുവര്‍ഷ ഡിപ്ലോമ ഇലക്ട്രിക്കല്‍ /പ്ലംബിംഗ്/എസ്ടിപി പ്രവര്‍ത്തനത്തില്‍ ഉള്ള പ്രവൃത്തി പരിചയം.  2025 ജനുവരി ഒന്നിന്  45 വയസ് കവിയരുത്.
    സെക്യൂരിറ്റി :യോഗ്യത-സായുധസേനയില്‍ നിന്നും വിരമിച്ച പുരുഷ ജീവനക്കാര്‍ക്ക് സെക്യൂരിറ്റിയായി അപേക്ഷിക്കാം. 2025 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. ഫോണ്‍ : 04734 223236.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page