
News
ഭാരതീയ ദലിത് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെംബർ വി ടി അജിമോൻ ഉദ്ഘാടനം ചെയ്തു
ഭാരതീയ ദലിത് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെംബർ വി ടി അജിമോൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ദീപുരാജ് കല്ലോലിക്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് എബി മേകരിങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തി. സംഘടന റിപ്പോർട്ട് ജില്ലാ പ്രസിഡൻ്റ് എ കെ ലാലു അവതരിപ്പിച്ചു. സൂരജ് മന്മഥൻ, ഷൈജു ദാസ് , ജനാമണി മോഹന്, ജി സുഗതൻ, സുരേഷ് പാണിൽ, അശോകൻ കവിയൂർ, ഷാജി പാമല , കൃഷ്ണൻ കുട്ടി മുള്ളൻകുഴിയിൽ, സുശീല വി സി, പ്രസംഗിച്ചു.


