
ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് കൗണ്‍സില്‍ റാന്നി മണ്ഡലം സമ്മേളനം നടന്നു
ടിംബർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് കൗണ്‍സില്‍(എ.ഐ.ടി.യു.സി) റാന്നി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളിക്കുള്ള അനുകൂല്യങ്ങളും അവകാശങ്ങളും നല്‍കുകയും തൊഴില്‍ സംരക്ഷിയ്ക്കപ്പെടുകയും ലേബര്‍ കാര്‍ഡ് നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി സജി ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവംഗം സന്തോഷ് കെ.ചാണ്ടി അധ്യക്ഷത വഹിച്ചു.ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ബെന്‍സി തോമസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍,എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍,മണ്ഡലം പ്രസിഡന്റ് ടി.ജെ ബാബുരാജ്,വി.ടി ലാലച്ചന്‍,ടി.പി അനില്‍കുമാര്‍,പി.സി സജി,അനില്‍ അത്തിക്കയം,സുരേഷ് അമ്പാട്ട്, ജോളി മധു,കബീര്‍,ജോയി പെരുനാട് എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി എം.വി പ്രസന്നകുമാര്‍ (പ്രസിഡന്റ്), കബീര്‍ തുലാപ്പള്ളി (വൈസ് പ്രസിഡന്റ്), സന്തോഷ് കെ.ചാണ്ടി (സെക്രട്ടറി), വി.ടി ലാലച്ചന്‍ (ജോയിന്റ് സെക്രട്ടറി), ടി.പി അനില്‍ കുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.



