
വാടക വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏല്പിച്ച കേസിൽ ഭർത്താവായ പ്രതി അറസ്റ്റിൽ
ഭർത്താവിന്റെ നിരന്തര പീഡനം മൂലം പിണങ്ങി മാറി മകളുമൊത്ത് വാടകവീട്ടിൽ താമസിച്ച് വരുന്ന സ്ത്രീയെ വാടകവീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിൽ ഭർത്താവായ പ്രതി അറസ്റ്റിലായി.ഏനാദിമംഗലം മാരൂർ തോട്ടപ്പാലം സ്വദേശിയായ പ്രിൻസ് കോട്ടേജിൽ പ്രിൻസ് ശമുവേൽ (49) ആണ് അറസ്റ്റിലായത് . ഗാർഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വാടകവീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു. ടി സംഭവത്തിന് മുമ്പും ദേഹോപദ്രവമേല്പിച്ചതിലേക്ക് പ്രതിയ്ക്കെതിരെ അടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ചിട്ടുളളതാണ് .ടി കേസുകൾ നിലവിലിരിക്കെ പ്രതി കഴിഞ്ഞദിവസം ടിയാളുടെ ഭാര്യയുടെ ഉടമസ്ഥതയിലുളള സ്കൂട്ടർ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു.ടി സംഭവത്തിനും മൊഴി പ്രകാരം കേസെടുത്ത പോലീസ് വെളുപ്പിന് ഒരു മണിയോട് കൂടി പ്രതിയെ ഇളമണ്ണൂർ തോട്ടപ്പാലം എന്ന സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. അടൂർ പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ എസിന്റെ മേൽനോട്ടത്തിൽ എസ്.ഐ അനൂപ് രാഘവൻ, എ.എസ്.ഐ മഞ്ജുമോൾ, സി.പി.ഒ മാരായ നിഥിൻ,അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി .



