ലഹരിക്കെതിരായബോധവൽക്കരണസന്ദേശമുയർത്തി പന്തളം പോലീസും ജനമൈത്രി സമിതിയും സംയുക്തമായി ഫ്ലാഷ് മോബും ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു. ഫ്ലാഷ് മോബ് കുരമ്പാല നാഗചൈതന്യ ഡാൻസ് അക്കാഡമിയിലെ വിദ്യാർത്ഥികൾ പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വൈകിട്ട് 5 ന് അവതരിപ്പിച്ചു. 5.30 ന് കുളനട ലൂസയിൽസ് സ്പോർട്സ് അരീനയിൽ ക്രിക്കറ്റ് മത്സരം നടന്നു. പന്തളം പോലീസും പന്തളം ജനമൈത്രി സമിതിയും തമ്മിലായിരുന്നു മത്സരം.