പുനരുദ്ധാരണം പൂര്‍ത്തിയായ റാന്നിഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പി.ടി.എ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ എസ് ബീന,പ്രഥമധ്യാപക ഇന്‍ചാര്‍ജ് കെ.കെ ശശീന്ദ്രന്‍,അധ്യാപകരായ ടി അമ്പിളി,പി പുഷ്പരാജന്‍,ഷിജോമോന്‍ മാത്യു,സി.ജി ഉമേഷ്,പി.എന്‍ മഞ്ജുള,ജയകൃഷ്ണന്‍ ആര്‍.നായര്‍,ഓവര്‍സിയര്‍ നിഷാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.