
പോലീസ് സൊസൈറ്റി വാർഷിക പൊതുയോഗവും മെറിറ്റ് അവാർഡ് വിതരണവും നടന്നു
പത്തനംതിട്ടപോലീസ് സൊസൈറ്റി വാർഷിക പൊതുയോഗവും മെറിറ്റ് അവാർഡ് വിതരണവും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാക്കളെ ആദരിക്കലും നടന്നു. ഇന്ന് രാവിലെ 10.30 ന് സൊസൈറ്റി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ നിർവഹിച്ചു. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് താങ്ങായി വർഷങ്ങളായി നിലകൊള്ളുന്ന പോലീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു. പുത്തൻ സമ്പാദ്യപദ്ധതികളുമായി മുന്നേറുന്ന സൊസൈറ്റിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം പറഞ്ഞു.
മരണമടഞ്ഞ കെ എ പി മൂന്നാം ബറ്റാലിയനിലെ ജീവനക്കാരൻ രാജന്റെ കുടുംബത്തിന് പോലീസ് സൊസൈറ്റിയുടെ ഇൻഷുറൻസ് തുകയായ 5 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കുടുംബത്തിന് കൈമാറി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘാoഗങ്ങളുടെ മക്കൾക്കുള്ള ഉപഹാരവും ക്യാഷ് അവാർഡും ജില്ലാ പോലീസ് മേധാവി വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ തിരുവല്ല ഡി വൈ എസ് പി എസ് അഷാദ് ഉൾപ്പെടെയുള്ള ജില്ലയിലെ 5 പോലീസുദ്യോഗസ്ഥരെ അഡീഷണൽ എസ്പി ചടങ്ങിൽ ആദരിച്ചു. തുടർന്ന്, സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും നടന്നു.
സംഘം ഭരണസമിതി അംഗമായ പി എച്ച് അൻസിം അനുശോചനസന്ദേശം നൽകി. പ്രസിഡന്റ് കെ ബി അജി അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് എസ് അനീഷ് സ്വാഗതവും ഭരണസമിതി അംഗം വി വിജയകാന്ത് കൃതജ്ഞതയും പറഞ്ഞു. വരവ് ചെലവ് കണക്കുകൾ, ബഡ്ജറ്റ്, റിപ്പോർട്ട് എന്നിവ സെക്രട്ടറി ജി കവിത അവർതരിപ്പിച്ചു. കോഴഞ്ചേരി സർക്കിൾ അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഡി ശ്യാം കുമാർ, പോലീസ് ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സ്റ്റാഫ് കൗൺസിൽ അംഗം കെ ജി സദാശിവൻ, പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി പ്രദീപ്,പോലീസ് അസോസിയേഷൻ കെ എ പി 3 ജില്ലാ സെക്രട്ടറി ശ്യാം കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു



